32 ഏശു ചൊല്ലി കടത്തിവുട്ടെ ശിശിയരുകാട് പോയ് അതെ കണ്ടെ.
‘ഇതെ നിങ്കെ എന്തുക്കു പിരിക്കിനെ’ ഒൺ ആരൊണ്ണാലും കേട്ടാ, ‘കരുത്താവുക്ക് ഇതുനാലെ തേവയൊള്ളെ’ ഒൺ ചൊല്ലിൻ” ഒൺ ചൊല്ലിയെ.
അവറെ ഏരുവെ കുഞ്ചിയെ പിരിച്ചവോളെ “ഏരുവെ കുഞ്ചിയെ എന്തുക്ക് പിരിക്കിനെ” ഒൺ അത്തിലെ ഉടയാ കേട്ടെ.
അവറെ പോയി ഏശു തങ്കകാൽ ചൊല്ലിയവോലെ കണ്ടെ; അതുനാലെ അവുടെ അവറെ പെശകാ വിരുന്തെ ഒരിയ്‌ക്കെ.