28 ഇതെ ചൊല്ലിയോഞ്ച് ഏശു അവറാത്തുക്കു മില്ലോട് എരുശലേമുക്ക് നടന്ത് പോയെ.
അത്തുക്ക് ഏശു, “ഒരാ എരുശലേമിൽ നുൺ എരീകോവുക്കു പോയവോളെ കളവാണികെ കയ്യിൽ അകപ്പട്ടേയെ; അവറെ അവൻ തുണിയെ ഉരിഞ്ചെടുത്തു കായപ്പടുത്തി ചത്തും ചാകാതേം വുട്ടുപോയെ.
എനക്കൊരു ചരിയാനെ കറുമമെ ഏത്തെടുപ്പേക്ക് ഇരുക്കിനെ; അതെ ഏത്തെടുക്കിനതുവരേക്ക് ഏൻ നെരുങ്കികിട്ടേ ഇരുക്കിനെ.
പിന്നെ ഏശു പന്നണ്ട് ശിശിയരാം കിട്ടേക്ക് വുളിച്ചാപ്പിലെ ചൊല്ലിയത്, “നോക്കിൻ, നങ്കെ എരുശലേമുക്കു പോനെ; മനിശനായ് വന്തെ എന്നചൊല്ലി പലകപ്പാട്ടുക്കാറാ എളുതിയതുവോലയെല്ലാം നടപ്പെ പോനെ.
മേലോകത്തുക്ക് എടുക്കപ്പടുകേക്ക് കാലം തികഞ്ചേയെ ഒൺ തിക്കിലൊണ്ടായവോളെ എരുശലേമുക്ക് പോവച്ചൂട്ടി ഏശു മനശുറപ്പെടുത്തെ.
അന്നേരം ഏശു പത്തിരോശുകാൽ, “നിൻ വാളെ ഉറേൽ ഇട്; തകപ്പൻ എനക്ക് തന്തെ കറുമം അടേളെ പാനെ ഏൻ കുടിയ്‌ക്കിളതാനേ?” ഒൺ കേട്ടെ.
നമ്പിക്കേലെ തുടക്കമും ഒടുക്കമുമാനെ ഏശുവെ നോക്കിൻ; അവനുക്ക് കിടയ്‌പ്പേക്ക് ഇരുക്കിനെ പിരിയമെ നിനച്ച് മാനക്കേടെ കണക്കാക്കാതെ ശിലുവയെ ഏത്തെടുത്ത് തെയ്‌വത്തിലെ കോയിമെ കട്ടിലുക്ക് വലത്തക്കോട് ഇരുക്കിനെ.
കിരിശ്ത്തു ഉടയാ ഉടമ്പിൽ കറുമമെ ഏത്തെടുത്തതുനാലെ നിങ്കളും അകനയേതാൻ കറുമമെ ഏത്തെടുപ്പേക്ക് മനശൊള്ളവേരാ ആയിരുക്കോണും. എന്തൊണ്ണാ ഏശു കറുമമടഞ്ചതുവോലെ കറുമമടേനവൻ ആരും ഒരുനാളും പാപമെ ചെയ്യാത്ത്.