19 ഏമാൻ അവൻകാൽ, ‘നീ അഞ്ച് പട്ടണങ്കാട്ടുക്ക് അതികാരിയായി ഇര്’ ഒൺ ചൊല്ലിയെ.
ഇരണ്ടാമത്തെ വേലക്കാറനും വന്തു, ‘എശമാനനേ, നീ തന്തെ പൊൻ പണത്തിൽ വോറേ അഞ്ച് പൊൻ പണമകൂടി ചേത്ത് ചുരച്ചു വച്ചിരിക്കിനെ’.
കടശീലാളുമെ വന്തു, ‘എശമാനനേ, നീ തന്തെ പൊൻ പണം ഇതി, ഏൻ ഒരു ചീലമുണ്ടിൽ തെരുത്ത് ഓമ്പി വച്ചിരുന്തെ.
അതുനാലെ ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നിങ്കെ ഉറപ്പൊള്ളവേരാളും കുലുങ്കാത്തവേരാളും ആകോണും; നിങ്കെ കരുത്താവിൽ ചെയ്യിനെ ഒവ്വൊരു കാരിയമും വുറുതാവില്ലെ ഒൺ അറിഞ്ചിരുക്കിനനാലെ കരുത്താവിലെ വേലേൽ എപ്പണും പെരികി വരിനവേരാളുമാനിൻ.
നടിനാളും നനയ്‌ക്കിനാളും ഒരേവോലതാൻ; ഒവ്വൊരാക്കും അവനവൻ ചെയ്യിനെ വേലേക്ക് തകുന്തെ കൂലി കിടയ്‌ക്കും.
ഇതെ നിനച്ചോനിൻ, ഒരുത്തിനേ വിതയ്‌ക്കിനവൻ ഒരുത്തിനേ താൻ അറുക്കും; കനേകം വിതയ്‌ക്കിനവൻ അറുക്കും.
അതുനാലെ എങ്കെ ഏത്തെ കറുമം മത്തമാകാതിരുപ്പേക്കുചൂട്ടി നിങ്കെ ചൂതാനമാ ഇരിൻ; അകനെ ചെയ്യാ നിങ്കെ ചെയ്യെ വേലേക്കൊള്ളെ കൂലികാട് ബൂറാ തെയ്‌വത്തുകാൽ നുൺ കിടയ്‌ക്കും.