11 മാനടവൻകാട് ഇതെ കേട്ട് ഇരുന്തവോളെ ഏശു എരുശലേമുക്ക് കിട്ടെ വന്തനാലേം തെയ്‌വ രാച്ചം പുടീയൊൺ വെളിപ്പടുമൊണ്ണു അവറെ നിനച്ചനാലേം ഏശു പിന്നേം ഒരു കതേ പേരേത്തി അവറകാൽ ചൊല്ലിയത്,
പിന്നെ പരീശരുകാട് ഏശുവുകാക്ക്, “തെയ്‌വ രാച്ചം എപ്പനേ വരിനത്?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “തെയ്‌വ രാച്ചം കാൺമ്പേക്കാനതുവോലെ നാത്തെ വരിനത്.
മേലോകത്തുക്ക് എടുക്കപ്പടുകേക്ക് കാലം തികഞ്ചേയെ ഒൺ തിക്കിലൊണ്ടായവോളെ എരുശലേമുക്ക് പോവച്ചൂട്ടി ഏശു മനശുറപ്പെടുത്തെ.
ഏശുവും അപ്പോശ്‌ത്തലരും മൊത്തമാ ഇരുന്തവോളെ അവറെ ഏശുവുകാൽ, “കരുത്താവേ, ഇക്കാലത്തിലീ നീ ഇശ്‌രവേൽ രാച്ചത്തുക്ക് അതികാരമെ തിരുപ്പി കൊടുക്കിനത്.”