32 അവനെ എകൂതരല്ലാത്തവേരാ കയ്യിൽ ഏൽപ്പിച്ച് കൊടുക്കുവെ പോനെ അവറെ അവനെ ഒടിയോറ ചൊല്ലുകേം മാനം കെടുത്തുകേം തുപ്പുകേം
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
വെക്കം കെടുത്തുകേക്കും അടിപ്പേക്കും ശിലുവേൽ തറപ്പേക്കും അവനെ എകൂതരല്ലാത്തവേരാ കയ്യിൽ കൊടുക്കുകേം, ഒണ്ണാ മൂണാമതുനാ മനിശൻ മകനാനെ ഏൻ ഉശിരോടെ എന്തി വരുകേം ചെയ്യും.
മിച്ചമൊള്ളാളുകെ പണ്ണക്കാറാളെ പുടിച്ച് വെക്കം കെടുത്തി കൊണ്ണൊറിഞ്ചെ.
പിന്നെ അവറെ അവൻ മുകറുക്ക് തുപ്പുകേം അവനുക്ക് കയ്യെ മടക്കി കുത്തുകേം ചെയ്യെ; ചിലവേരാ അവൻ കന്നത്തുക്ക് അടിച്ച്,
അവറെ അവനെ പുടിച്ച് ചങ്കിലീൽ കെട്ടി കൊണ്ടേയ് റോമൻ നാട്ടുമന്നനാനെ പീലാത്തോശ് കയ്യിൽ പുടിച്ച് കൊടുത്തെ.
ചിലവേരാ ഏശുവുക്ക് തുപ്പി, കണ്ണെ മൂടിക്കെട്ടി, കുത്തിയാലെ, “നീ അപ്പേരുപ്പട്ടാ ഒണ്ണാ നിന്നെ അടിച്ചതാരൊൺ എങ്കകാൽ പലകേൽ പാടി ചൊൽ” ഒണ്ണെ. പിന്നെ കാവൽക്കാറാ ഏത്തെടുത്ത് അടിച്ച് കൊണ്ടേയെ.
കരിമ്പിലച്ചേക്കേ വലിയെ പൂയാരിയേരും മാനടവൻ മൂപ്പരുകാടും മതപണ്ടിതരുകാടും നായമിടിനെ കൂട്ടത്തിലെ ആളുകളും മത്തും നിനച്ചാലെ. ഏശുവെ പുടിച്ച് കെട്ടി നാട്ടുമന്നൻ പീലാത്തോശ് കയ്യിൽ പുടിച്ച് കൊടുത്തെ.
ചാട്ടവാറിൽ അടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോടെ എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലിയെ.
പിന്നെ അവറെ എല്ലാരും കൂട്ടമാ എന്തി ഏശുവെ പീലാത്തോശുക്ക് മില്ലോട്ടുക്ക് കൊണ്ടേയെ.
പിന്നെ കെരോതാവും ഉടയാ പടയാളികേം മത്തും അവനെ ഒടിയോറെ ചൊല്ലി വെക്കമെ കെടുത്തി രാശാക്കൻമാരുകാട് ഇടിനെ ഉടനടയെ ഉടുക്കവച്ച് പീലാത്തോശുകാക്ക് തിരുപ്പി കടത്തിവുട്ടെ.
മാനടവനൊത്തേ അതെ കണ്ടു നുണ്ണവോളെ, “ചെൻ വോറാളുകളെ കാപ്പാത്തിയെ; മെച്ചക്കമാ തെയ്‌വം പുറിച്ചെടുത്തെ രച്ചകനാനെ കിരിശ്ത്തു താൻ അവനൊണ്ണാ ഉടയാളമേ കാപ്പാത്തട്ടെ” ഒൺ ചൊല്ലി അതികാരികേം ഏശുവെ ഒടിയോറെ ചൊല്ലിയെ.
ഏശു ഇതെ ചൊല്ലിയവോളെ വലിയെ പള്ളീലെ കാവൽക്കാറാളിൽ ഒരാ, “വലിയെ പൂയാരീകാൽ ഇകനയീ വതിലെ ചൊന്നത്?” ഒണ്ണാലെ കന്നത്ത്ക്ക് അടിച്ചെ.
പിന്നെ എകൂതര് ഏശുവെ കയ്യപ്പാവുകാൽ നുണ്ണും റോമാ നാട്ടുമന്നൻ കൊട്ടാരത്തുക്ക് കൊണ്ടേയെ. അന്നേരം വാനം വുടിഞ്ച് വരുമെ. എകൂതരുകാട് ചട്ടപ്പടി തങ്കെ അശിങ്കമാകാതെ പെശകാ തീനെ തിൻബേക്ക് ഒള്ളനാലെ അവറെ കൊട്ടാരത്തുക്ക് കടന്തതില്ലെ.
“ചെൻ ഒരു കുത്തവാളി അല്ലാതവോയപ്പെ എങ്കെ അവനെ നിൻകാക്ക് കുടകാപ്പോവനായതെ?” ഒൺ അവറെ ചൊല്ലിയെ.
ഉടയാ എകനെ ചാകേക്ക് പോനെ ഒൺ ഏശു മിന്നേക്കൂട്ടി ചൊല്ലിയത് നടമാകേക്കുചൂട്ടിതാൻ ഇകനെ നടന്തത്.
അത്തുക്ക് പീലാത്തോശ്, “ഏൻ ഒരു എകൂതനില്ലയേ? നിൻ ആളുകേം നിൻ വലിയെ പൂയാരിയേരും താൻ നിന്നെ എൻ കയ്യിൽ ഏത്തു തന്തത്. നീ എന്തനെ ചെയ്യത്?” ഒൺ കേട്ടെ.
തെയ്‌വം മിന്നേ നിനച്ച് കൂട്ടിയവോലെ നശരായൻ ഏശുവെ നിങ്കകാൽ തന്തെ; നിങ്കെ അവനെ നിച്ചനാത്തവേരാ കയ്യാരെ ശിലുവേൽ തറപ്പിച്ച് കൊണ്ണാച്ചെ.
അബുറാകാമിലെ തെയ്‌വമും ഇശകാക്ക് തെയ്‌വമും ആക്കോവു തെയ്‌വമും ആനെ നങ്കെ വലിയോരുകാട്ടിലെ തെയ്‌വം ഉടയാ ഏവൽക്കാറനാനെ ഏശുവെ മകിമപ്പടുത്തിയെ; ഒണ്ണാ നിങ്കെ അവനെ അതികാരികെ കയ്യിൽ പുടിച്ച് കൊടുത്തെ. പീലാത്തോശ് അവനെ മത്തം വുട്ടാകേക്ക് നിനച്ചെ; അപ്പണും നിങ്കെ പീലാത്തോശുകാൽ വച്ചും പുറിച്ച് ചൊല്ലിയെ.