3 അം പട്ടണത്തിൽ ഒരു തൂക്കാലിച്ചീം ഇരുന്തെ. അവെ എപ്പണും അവൻകാൽ പോയ്, ‘എൻകാൽ വുറോതമാ ഇരുക്കിനവേരാളും മത്തുമൊള്ളെ എൻ പരാതീക്ക് തീര്‌പ്പിട്ട് തരോണുമെ’ ഒൺ ചൊല്ലികിട്ടേ ഇരുന്തെ.
നിനക്ക് വുറോതമാ ആരൊണ്ണാലും പരാതീം മത്തും വരുകയോ, നിന്നെ നായാതിപതീക്ക് മില്ലോട്ടുക്ക് കൊണ്ടോകയോ ചെയ്യാ, അം നായാതിപതീകാൽ പോനെ വശീക്കേ വുറോതീം മത്തും നിരന്തോകോണും. അങ്ക് നിങ്കെ പോയ് ചേന്താ അവൻ നിന്നെ നായാതിപതീകാലും അം നായാതിപതി നിന്നെ കാവലാളി കയ്യിൽ കൊടുത്ത് അവറെ നിന്നെ ഇരുട്ടറേൽ ഇടുകേക്ക് ഇടയാകും.
“ഒരു പട്ടണത്തിൽ തെയ്‌വമെ പേടി നാത്തതും മനിശനെ കെവുനിയാത്തവനുമാനെ ഒരു നായാതിപൻ ഇരുന്തെ.
ബൊകുനാളേക്ക് അമ്പാളുക്ക് അപ്പിൺ പരാതീക്ക് തീര്‌പ്പിടുവെ മനശ് നാതിരുന്തെ; പിന്നെ കൊഞ്ചനായോഞ്ച് അവൻ ഉടയാളമേ ചൊല്ലിയത്, ‘ഏൻ തെയ്‌വത്തുകാൽ പേടിനാതേം മനിശനെ കെവുനിയാതേം ഇരുന്താ,
ഇം തൂക്കാലിച്ചിയാനെ പെൺ പുള്ളെ എന്നെ തൊന്തരവെ ചെയ്യിനനാലെ ഏൻ അപ്പിൺ പരാതീക്ക് തീര്‌പ്പിടും; അകനെ ചെയ്യതൊണ്ണാ തൊപ്പനേക്കും വന്ത് അവെ എന്നെ തൊന്തരവെ ചെയ്യാത്തെ.’”