4 “നിങ്കെ കൂട്ടത്തിലൊരാക്ക് നൂറ് ആടുകാട് ഒള്ളതൊൺ ഇരുക്കട്ടെ. അത്തിൽ ഒൺ അറന്തേയതൊണ്ണാ അവൻ തൊണ്ണൂത്തിയൊമ്പത് ആടുകാടാം പുൽ മന്തേൽ വുട്ട് അറന്തെ ആടെ തേടി കണ്ടു പുടിയ്‌ക്കിനതുവരേക്ക് നോയ്‌ക്കി നടകാതിരുക്കുമീ?
ഏശു അവറകാക്ക്, “നിങ്കളിൽ ഒരാക്ക് ഒരു ആട് ഒള്ളതൊൺ ഇരുക്കട്ടെ; ശബത്തുനാ അത് ഒരു കുശീൽ ബൂന്താ അവൻ അതെ പുടിച്ച് കുശീൽ നുൺ മീത്തുക്ക് ഏത്താത്തീ?
ഒണ്ണാ കരുത്താവ് പള്ളി പുറമാണീകാക്ക്, “കളവാണികയാനെ ചാമിക്കാറാളേ, നിങ്കളിൽ ഒവ്വൊരാളും ശബത്തുനാ ഉടയാ കാളയമോ ഏരുവയമോ കൊട്ടിലിൽ നുൺ പിരിച്ചെടുത്ത് കൊണ്ടോയ് തണ്ണിയെ ഊട്ടെ വയ്യാത്തീ?
പിന്നെ ഏശു അവറകാൽ കതേ പേരേത്തി ചൊല്ലിയത്,
അറന്തുപോയയാളെ തേടി കണ്ടു പുടിച്ച് കാപ്പാത്തുകേക്കുചൂട്ടി താൻ മനിശൻ മകൻ വന്തത്” ഒൺ ചൊല്ലിയെ.
അതുനാലെ ഇകത്തെ കാരിയങ്കാടെ ചെയ്യിനവനാനെ നീ വോറെ വേരാളെ കുത്തം വിതിക്കിനതീ? നീ വോറെ വേരാളെ കുത്തമെ വിതിക്കിനതുവോലെ തെയ്‌വമും നിന്നെ കുത്തം വിതിക്കും; അതുനാലെ നീ ആരായിരുന്താലും അത്തിലിരുന്ത് തപ്പിക്കേക്ക് നിനക്ക് മുടിയാത്ത്.
മിന്നേ നിങ്കെ മുറേക്ക് നടക്കിനെ ആടുകാടുവോലെ നടന്തെ; ഒണ്ണാ ഇപ്പെ നിങ്കെ ആത്തുമാവുകാടെ കാപ്പാത്തിനവനും ആട്ടുക്കാറൻ ആനവനും കാക്ക് തിരുമ്പി വന്തിരുക്കിനെ.