18 ഏൻ എന്തി അപ്പൻകാക്ക് പോയ്, അപ്പാ, ഏൻ തെയ്‌വത്തുകാലും നിൻകാലും പാപമെ ചെയ് ഇരുക്കിനെ.
അവറെ ഉടവുറെ ചെയ് നടന്തെ പാപമെ എല്ലാം ഏത്തു ചൊല്ലിയവോളെ ഓകന്നാൻ അവറളെ ഓർത്താൻ ആത്തിൽ രാട്ടിപിരാട്ടിയെ.
വോറെ ഒള്ളവേരാ നിങ്കകാൽ ചെയ്യെ പാപമെ നിങ്കെ മന്നിക്കിനതൊണ്ണാ മേലോകത്തിലെ നിങ്കെ തകപ്പൻ നിങ്കകാലും മന്നിക്കും.
നിങ്കെ ഇകനെ വായാതിൻ: മേലോകത്തിലെ എങ്കെ തകപ്പനേ, പരിശുത്തമാനെ നിൻ നാമം മകിമപ്പടട്ടെ;
അകനെ നിച്ചംകെട്ടെ നിങ്കെ ഉടവൻ മക്കാക്ക് നല്ലെ ബൊകുമാനമെ കൊടുപ്പേക്ക് നിനയ്‌ക്കിനതൊണ്ണാ മേലോകത്തിലെ നിങ്കെ തകപ്പൻ ഉടയാകാൽ കോക്കിനവേരാക്ക് എത്തിനാരം നൽമകാടെ കൊടുക്കും.
ഏശു അവറകാൽ, “നിങ്കെ വായാതിനവോളെ ഇകനെ ചൊല്ലോണും, ‘മേലോകത്തിലെ എങ്കെ തകപ്പനേ, പരിശുത്തമാനെ നിൻ നാമം മകിമപ്പടട്ടെ; നിൻ രാച്ചം വരട്ടെ; [നിൻ പിരിയം മേലോകത്തിൽവോലെ പൂമീലും ആകോണുമേ;]
അമ്പോളെ അവാളേക്ക് പുത്തിവന്ത് ഉടയാളെ ചൊല്ലിയത്, ‘എൻ തന്താര് കൂരേലെ കൂലി വേലക്കാറാ തുൺ തീനെ എത്തിനാരത്തിൽ മീതീ വരുത്തിനെ; ഏൻ ഇങ്ക് പഞ്ചത്തുക്ക് കിടന്തു ചാനെ.
ഇനി നിൻ മകനൊൺ വുളിപ്പേക്ക് ഏൻ ഓയ്‌ക്കിയം നാത്താ; നിൻ വേലക്കാറാളിൽ ഒരാളവോലെ എന്നെ ആക്കോണും ഒൺ ചൊല്ലും’.
അകനയവൻ തന്താരുകാൽ പോയി, ‘അപ്പാ ഏൻ തെയ്‌വത്തുകാക്കും നിൻകാക്കും പാപമെ ചെയ് ഇരുക്കിനെ; ഉണ്ണേക്കിരുന്ത് ഏൻ നിൻ മകനൊൺ കേൾവി കോപ്പേക്ക് ഓയ്‌ക്കിയം നാത്തെ’ ഒൺ ചൊല്ലിയെ.
ഒണ്ണാ കരമെ പിരിക്കിനാളോ തുലേൽ നുൺ മേലോകത്തുക്ക് നോക്കുകേക്ക് കൂടി തുനിയാതെ ചങ്കുക്കടിച്ച്, ‘തെയ്‌വമേ, ഇം പാപിയാനെ എൻകാൽ കനിവെ കാട്ടോണുമെ’ ഒൺ ചൊല്ലിയെ.