6 പിന്നെ ഏശു കതേ പേരേത്തി ചൊല്ലിയത്, “ഒരാ ഉടയാ മുന്തിരി തോട്ടത്തിൽ ഒരു അത്തി മരമെ നട്ടു വളത്തിയെ; അം മരത്തിൽ പശം ഉള്ളതീയൊൺ നോക്കുവെ അവൻ പോയെ; അമ്പോളെ അത്തിൽ പശമെ കണ്ടതില്ലെ.
ഇല്ലില്ലെ പാപത്തിൽ നുൺ മനശെ തിരുപ്പാതവോയേ നിങ്കെ എല്ലാരും അകനയേ നാശമായോകും ഒൺ ഏൻ നിങ്കകാൽ ചൊന്നെ.”
ഇപ്പണേ മരത്തിലെ മൂടെ വെട്ടുകേക്ക് കോടാലിയെ ഓയ്‌ങ്കി വച്ചിരുക്കിനെ; നല്ലെ കനി കായാത്തെ മരമയെല്ലാം വെട്ടി തീയിലിട്ടാനെ.
നിങ്കെ എന്നെ പുറിച്ച് എടുത്തതില്ലെ, എണ്ണേക്കും നിലെനിക്കിനെ കനി കായ്‌ക്കിളത്തുക്ക് ഏൻ നിങ്കളെ പുറിച്ചെടുത്ത് ആയ്‌ക്കിവച്ചിരുക്കിനെ. അതുനാലെ എൻ നാമത്തിൽ കോക്കിനതെ എല്ലാം എൻ തകപ്പൻ നിങ്കാക്ക് തരും.
ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുൺ പുറപ്പടിനത് അങ്കോട്ടുക്കുമിങ്കോട്ടുക്കുമൊള്ളെ ആത്തിരം, പിരിയം, അമതി, പൊറുപ്പ്, ഇരക്കം, കയ് അശഞ്ച് കൊടുക്കിനത്, നമ്പ്,
എനക്ക് ബൊകുമാനം കിടയ്‌ക്കോണുമൊണ്ണില്ലെ, നിങ്കെ ചെയ്യിനത്തുക്കൊള്ളെ കൂലി തെയ്‌വം പെരുക്കി തരട്ടെ ഒൺതാൻ ഏൻ ആശിക്കിനത്.