4 എൻ ഇണങ്കരേ, ഏൻ നിങ്കകാൽ ചൊല്ലട്ടെ, നിങ്കളെ കൊൽനെ ആളുകളെ പേടിയാതേൻ; എന്തൊണ്ണാ പിന്നെ ഒണ്ണും അവറാത്തുക്കു ചെയ്‌കേക്ക് മുടിയാത്ത്.
നിങ്കെ ഉടമ്പെ കൊൽകേം ആത്തുമാവെ കൊൽകേക്ക് കൂടാത്തതുമാനെ ആളുകെ പേടിയാതേൻ; നിങ്കെ ഉശിരാം ഉടമ്പാം നരകത്തിലിട്ട് നാശമാക്കേക്കും മുടിവാനയാളെ പേടീൻ.
ഒരാ ഉടയാ ഇണങ്കനുക്കുചൂട്ടി ഉശിരെ കൊടുക്കിനത്തിലും വലിയെ ആത്തിരം ആരുക്കും ഇല്ലെ.
ഒണ്ണിരുന്താലും എൻ ഉശിരെ ഏൻ വലിയതൊൺ കെവുനിയാത്തെ; അത്തുക്ക് വിലയകൂടി കൊടുക്കിനതില്ലെ; തെയ്‌വ പിന്നിയമൊണ്ണെ നല്ലെ ചേതിയെ വുളിച്ച് ചൊൽ ഒൺ കരുത്താവ് ഏശുവുകാലിരുന്ത് കിടച്ചെ വേലയെ ഓയ്‌ക്കോണും ഒൺമട്ടും താൻ എനക്ക് ഇരുക്കിനത്.
അവറെ പത്തിരോശിലേം ഓകന്നാനിലേം ചുണയെ കണ്ട് ചേരെ വലിയെ പടിപ്പു നാത്തവേരാളും എല്ലാ മനിശെ മാനടവൻ വോലേംതാൻ ഒൺ നിനച്ചും വെരുണ്ടേയെ; ചേരെ ഏശു കൂട്ടത്തിൽ ഇരുന്തവേരാ ഒണ്ണും അവറാത്തുക്കു വെളിവായെ.
നിങ്കെ നിങ്കകാലെ എതിരികനാലെ അരണ്ടോവാനില്ലെ; എപ്പണും ഉറപ്പാ ഇരിൻ; നിങ്കെ ഇകനെ ചെയ്യിനവോളെ തെയ്‌വം അവറളെ നാശമാക്കുമൊണ്ണും നിങ്കളെ കാപ്പാത്തുമൊണ്ണും നിങ്കെ അവറാത്തുക്ക് ഒരു തെളിവെ കൊടുക്കും; ഇതെ തെയ്‌വം നടത്തും.
“അകനെ അബുറാകാം തെയ്‌വമെ നമ്പിയെ. അതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനെ വാക്ക് അകനെ നടമായെ. അതുമട്ടുമേയല്ലെ അവ്വാൾക്ക് തെയ്‌വത്തിലെ ഇണങ്കൻ ഒണ്ണെ പേരും കിടയ്‌പ്പേക്കായെ.
തെയ്‌വം നിങ്കളെ കൂശാടുകേക്കുചൂട്ടി നിങ്കെ നൽമെ ചെയ്യിനതുനാലെ കവലെ അടേളത് വന്താലും നിങ്കെ പേടിപ്പാനില്ലെ; അതെ നിനച്ച് ആവലാതിപ്പടുവാനുമില്ലെ.
വരുകേക്കിരുക്കിനെ കറുമമെ നിനച്ച് നിങ്കെ പേടിയാതെ; നിങ്കളെ ചോതനെ ചെയ്‌കേക്ക് പിശാശി നിങ്കളിൽ ചിലവേരാളെ തടവിലാക്കേക്ക് പോനെ; പത്തുനാ നിങ്കാക്ക് തണ്ടനെ കിടയ്‌ക്കും; എന്നെ നമ്പുനനാലെ അവറെ നിന്നെ കൊണ്ണാലും നീ നമ്പുകേക്കാനവനായ് ഇരിൻ; ഒണ്ണാ ഏൻ നിനക്ക് ഉശിരിലെ കിരികിടമെ തരും.