18 പിന്നെ അവൻ ഉടയാളെ ചൊല്ലിയത്, ‘ഏൻ ഇകനെ ചെയ്യും; വെള്ളാമെ വയ്‌ക്കിനെ കളറിയെ പൂച്ച് ചരിയാനെ കളറിയെ വേലേ ചെയ്, എൻ വെള്ളാമയാം ഏനവാനമാം അത്തിൽ കൂട്ടി വയ്‌ക്കും.
വാനത്തിലെ പയ്‌ക്കികാടെ നോക്കിൻ; അതുകാട് വിതയ്‌ക്കിനതില്ലെ, അറുക്കിനതുമില്ലെ, ആലക്കൂരേൽ കൂട്ടി വയ്‌ക്കിനതുമില്ലെ; ഒണ്ണാലും മേലോകത്തിലെ നിങ്കെ തകപ്പൻ ഇതുകാട്ടുക്കെല്ലാം തേവയാനതെ കൊടുക്കിനെ; അകനയൊണ്ണാ ഇം പയ്‌ക്കികാടകാട്ടിലും നിങ്കെ എപ്പേരുപ്പട്ടത്?
അമ്പോളെ അവൻ, ‘ഏൻ എന്തെ ചെയ്യിളെ? ഇം വെള്ളാമെ കൂട്ടി വയ്‌പ്പേക്ക് കളറി പേരാത്ത്’ ഒൺ ഉടയാളമേ നിനച്ചെ.
അതോഞ്ച് ഏൻ എൻകാലേ; നിനക്ക് ബൊകാലത്തുക്ക് തേവയാനെ തീനാം ചൊത്ത് ചുമുത്തിരമാം ചമ്പാരിച്ചു വച്ചിരുക്കിനെ; അമതിയാ ഇരുന്ത് തുൺ കുടിച്ച് പിരിയമടയാം’ ഒൺ ചൊല്ലും.
തെയ്‌വത്തുക്ക് പിരിയമൊള്ളെ കാരിയമെ ചെയ്യാതെ ഉടയാക്കേ ചമ്പാരിച്ചു കൂട്ടിനവനുക്ക് വരിനെ വിനെ ഇകനതാൻ ആകും.”
കാക്കകാടെ നോയ്‌ക്കി പടീൻ; അതുകാട് വിതയ്‌ക്കിനതില്ലെ, അറുക്കിനതുമില്ലെ, വെള്ളാമേ കൂട്ടി വയ്‌പ്പേക്ക് അത്തുകാട്ടുക്ക് ആലക്കൂരേം അറേം ഇല്ലെ; ഒണ്ണാലും തെയ്‌വം അത്തുകാട്ടുക്ക് തീനെ കൊടുത്ത് നിലെ നുറുത്തിനെ. അകനയൊണ്ണാ പയ്‌ക്കികാടകാട്ടിലും നിങ്കെ എപ്പേരുപ്പട്ടത്.
ബൊകുനാളേക്ക് അമ്പാളുക്ക് അപ്പിൺ പരാതീക്ക് തീര്‌പ്പിടുവെ മനശ് നാതിരുന്തെ; പിന്നെ കൊഞ്ചനായോഞ്ച് അവൻ ഉടയാളമേ ചൊല്ലിയത്, ‘ഏൻ തെയ്‌വത്തുകാൽ പേടിനാതേം മനിശനെ കെവുനിയാതേം ഇരുന്താ,
പിന്നേം കരുത്താവ് ചൊല്ലിയത്, “അനീതിയൊള്ളെ നായാതിപൻ ചൊന്നതെ കോളിൻ.
ഇം അറിവും പുത്തീം മേലോകത്തിൽ നുൺ കിടയ്‌ക്കിനത് നാത്തെ. അത് തെയ്‌വമെ തിക്കിനാത്തെ മനിശെ മാനടവനിൽ നുണ്ണും മനിശെ മാനടവൻ നിച്ചനാത്തെ ആശകാട്ടിൽ നുണ്ണും പിശാശിൽ നുണ്ണും താൻ വരിനത്.
ഉണ്ണേക്കോ നാളയോ എങ്കെ ഒരു പട്ടണത്തിൽ പോകും. പിന്നെ ഒരു വരിയമ്പരേക്ക് അങ്ക് ഇരുന്ത് ഏവാരമെ ചെയ് അനേകമായ് ചമ്പാരിക്കുമൊൺ പൊങ്കാരമെ ചൊന്നവേരാളേ, ഇപ്പെ ഏൻ ചൊന്നതെ കോൾ,
അതുനാലെ, “കരുത്താവുക്ക് പിന്നിയമിരുന്താ എങ്കെ ഉശിരോടിരുന്ത് അതയിതെ ചെയ്യും” ഒൺ താനേ ചൊൽവിളത്.