34 നിങ്കെ കൺകാട് ഉടമ്പിലെ വിളക്ക് താൻ; നിങ്കെ കൺ നല്ലതൊണ്ണാ നിൻ ഉടമ്പ് ബൂറാ വെളിച്ചം നുറഞ്ചിരുക്കും; കൺ കുറുപ്പനാത്തതൊണ്ണാ ഉടമ്പും ഒത്തേ ഇരുട്ടൊള്ളതാകും.
തെയ്‌വ വശനമെ പടിപ്പേക്ക് അവറെ നോയ്‌ക്കികിട്ടേ ഇരുക്കും ഒണ്ണാ അവറാത്തുക്കു വെളിവാകാത്തു, ഏൻ ചൊന്നതെ അവറെ കേട്ടുകിട്ടേ ഇരുക്കും അവറാത്തുക്കു അത്തിലെ പൊരുളാം വെളിവാകാത്തു. അവറെ പാപമെ വുട്ടു പുറിയാതിരുക്കും അകനെ അവറാത്തുക്കു തെയ്‌വത്തുകാൽ നുൺ മന്നിപ്പും കിടയാത്ത്.”
നിങ്കാക്ക് കണ്ണിരുന്തപ്പണും കാണാത്തതീൻ? ചെവി ഇരുന്തപ്പണും കേളാത്തതീൻ? നിങ്കെ ഇപ്പണും നിനയാത്തതീ?
അതുനാലെ നിന്നിലെ വെട്ടം ഇരുട്ടാകാതിരുപ്പെ കെവുനമാ ഇരുന്തോകോണും.
ഇപ്പെ നിനക്ക് കരുത്താവ് തണ്ടനയെ തരും; തൊപ്പനേരത്തുക്കൊള്ളെ കൺ തോണാതെ ആയോകും” ഒണ്ണെ. പെട്ടൊൺ കൺ കാണാതെ ഇരുട്ട് കുത്തിവോലെ അവൻ കണ്ണുക്ക് ആയെ. കയ്യെ പുടിച്ച് നടത്തുവെ ആളെ തേടി തപ്പി തടവുറി കിടന്ത് നടന്തെ.
അവറെ ഒരു മനശോടെ എല്ലാ നാളും തെയ്‌വ ആലയത്തിൽ കൂടി വരുകേം കൂരേൽ വച്ച് അപ്പമെ നുറുക്കുകേം പിരിയത്തോടേം പരമാത്തിരമായും തുൺ കുടിയ്‌ക്കുകേം ചെയ്യെ.
നീ അവറെ കണ്ണെ തുറന്ത് ഇരുട്ടിലിരുന്ത് വെളിച്ചത്തുക്കും പിശാശ് ചക്കിതീൽ ഇരുന്ത് തെയ്‌വത്തുകാക്കും കുടക്കോണും. അകനെ അവറെ നമ്പുനനാലെ അവറെ പാപമെ മന്നിച്ച് തെയ്‌വം വുളിച്ചെടുത്തെ മാനടവൻ ഇടേൽ അവറെ അവകാശം അവറാത്തുക്ക് കിടയ്‌ക്കും.”
ഉലകത്തിൽ നല്ലെ നിലമേൽ താൻ നങ്കെ പിശച്ചത്; എടുത്തു ചൊല്ലിയാ നിങ്കെ ഇടേൽ തെയ്‌വം തന്തെ ചുത്തമോടേം നേരോടേംതാൻ പിശച്ചത്; ഇത് മനിശനിലെ അറിവുവോലയില്ലെ തെയ്‌വ ഇരക്കത്തിൽതാൻ ചെയ്യിനത് ഒൺ എങ്കെ മനശാച്ചി കൂടി ചൊല്ലുകേം ചെയ്യിനെ; അത്തിൽ ഇപ്പെ എങ്കെ പെരുമപ്പടുകേം ചെയ്യിനെ.
ഒണ്ണാ പാമ്പ് കവ്വായെ കോളാരാ ചതിവെ ചെയ്യവോലെ നിങ്കാക്ക് കിരിശ്ത്തുവുകാൽ ഒള്ളെ ചത്തിയമാനതും ചുത്തമാനതുമാനെ മനശിലെ ആത്തിരം മാത്തി വുട്ടാകുമോ ഒൺ ഏൻ പേടിക്കിനെ.
തെയ്‌വത്തിലെ ഉരുവമാനെ മകിമെ ഒള്ളെ കിരിശ്‌ത്തുവിലെ നല്ലെ ചേതീലെ വെളിച്ചം നമ്പിക്കെ നാത്തവേരാ കാണാതിരുപ്പേക്കുചൂട്ടി ഇം ഉലകത്തിലെ തെയ്‌വമാനെ പിശാശ് നമ്പിക്കെ നാത്തവേരാകാട് മനെ കണ്ണെ ഇരുട്ടായ്‌ക്കി വച്ചിരുക്കിനെ.
കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ തെയ്‌വമും മകത്തവാനുമാനെ തകപ്പൻ അവനെ നന്തി തിക്കിനൊണ്ടാളത്തുക്കൊള്ളെ അറിവാം വെളിപ്പാടാം തരിനെ തെയ്‌വ ആത്തുമാവെ നിങ്കാക്ക് തരട്ടെ ഒൺ ഏൻ വായാതിനെ.
പണ്ണക്കാറാളേ, നിങ്കെ കിരിശ്ത്തുവെ പാലിക്കിനവോലെ ഉലകത്തിൽ നിങ്കാക്കൊള്ളെ എശമാനൻമാരുകാടെ ബൊകുമാനത്തോടേം പേടിയോടേം കളങ്കം നാത്തെ മനശോടേം പാലിക്കോണും.
വേലക്കാറാളേ, ഇം പൂമിനാട്ടിലൊള്ളെ നിങ്കെ ഏമാൻമാരുകാൽ എല്ലാ കാരിയത്തിലേം ചൊല്ലുക്ക് നിക്കോണും; അവറളിലെ പിരിയം നിങ്കാക്ക് കിടയ്‌ക്കിളത്തുക്കുചൂട്ടി അവറളെ കാണവോളെ മട്ടുമില്ലെ കരുത്താവെ പേടിക്കിനവോലെ മനശാരെ എല്ലാം ചെയ്യിൻ.