38 പിന്നെ ഏശുവും ശിശിയരുകാടും നടന്ത് നടന്ത് ഒരു കൂറാ പോയ് ചേന്തെ; മാർത്താ ഒൺ വുളിക്കിനെ ഒരു പെൺ പുള്ളെ അവനെ കൂരേക്ക് കൂട്ടി കൊണ്ടോയെ.
“അവനുക്ക് കനിവെ കാട്ടിയാതാൻ” ഒൺ അവൻ വതിലെ ചൊല്ലിയെ. അത്തുക്ക് ഏശു, “നീയും പോയ് അകനയേ ചെയ്” ഒൺ ചൊല്ലിയെ.
ഒണ്ണാ മാർത്തെ ചമേലെ ചെയ് ചരിയാനത്തിൽ വലഞ്ച് ഏശുവുകാൽ വന്ത്, “കരുത്താവേ, എൻ ഇളേവെ എന്നെ ഒരയാളയിട്ടു പമ്പുലമെ ചെയ്യെ വയ്‌ക്കിനത് നിനക്ക് തിക്കിനാത്തതീ? എനക്ക് ഉതവിയെ ചെയ്‌വെ അവളെ കടത്തിവുട്” ഒൺ അവെ ചൊല്ലിയെ.
അത്തുക്ക് കരുത്താവ്, “മാർത്തേ, മാർത്തേ, നീ പലെ കാരിയങ്കാടെ നിനച്ചി വരുത്തപ്പട്ടിരുക്കിനെ.
അപ്പിണും കൂരേലവേരാളും രാടിപിരാടിയോഞ്ച്, “കരുത്താവുകാൽ എനക്ക് നമ്പിക്കെ ഇരുക്കിനെ ഒൺ നിങ്കാക്ക് ഉറപ്പൊള്ളതൊണ്ണാ എൻ കൂരേൽ വന്ത് ഇരിൻ” ഒൺ അവെ ചൊല്ലിയോൺ എങ്കളെ അങ്ക് ഇരുപ്പേക്ക് കട്ടായമാ വിലയ്‌ക്കെ.
ആശോൻ അവറളെ വിരുന്താളിയാ വച്ചിരുക്കിനെ; ഏശുവൊണ്ണെ വോറേ രാശാവ് ഒള്ളതൊൺ ചൊല്ലി ചേരെ റോമൻ രാശാവ് കൽപ്പനേക്ക് വതിലെ ചെയ്യിനെ” ഒൺ അവറെ ചൊല്ലിയാലെ തീവോലെ നുണ്ണെ.
അതുനാലെ കിരിശ്ത്തു പടിയ്‌ക്കെ വച്ചെ ഉവതേശത്തുക്ക് വതിലാ പടിയ്‌ക്കെ വയ്‌ക്കിനവൻ ആരൊണ്ണാലും നിങ്കകാൽ വന്താ അവനെ കൂരേൽ ഏത്തുവാനില്ലെ; അവൻകാൽ വണക്കമകൂടി ചൊൽവാനില്ലെ.