35 പിത്തുനാ അവൻ പോയവോളെ ഇരണ്ട് വെള്ളി അണയെ എടുത്ത് ചാവാടിക്കാറനുക്ക് കൊടുത്താലെ ചൊല്ലിയത്, ‘കുറിപ്പാ ഇമ്പാളെ നോയ്‌ക്കോകോണും; എന്തൊണ്ണാലും അതികമാ ചിലവ് വന്താ ഏൻ തിരുമ്പി വരിനവോളെ തന്താകാം’ ഒൺ ചൊല്ലിയെ.”
അം പണ്ണക്കാറൻ അങ്ക് നുൺ പോമവോളെ തനക്ക് നൂറ് വെള്ളി അണെ കടമ്പട്ടെ ഒരു കൂട്ട് പണ്ണക്കാറനെ കണ്ടെ; അവൻ കുരളെ പുടിച്ച് നെയ്‌ക്കി ‘നീ എൻകാൽ കടമ്പട്ട് ഇരുക്കിനതെ തന്ത് കടനെ ഓയ്’ ഒൺ ചൊല്ലിയെ.
അവൻ ഒരുനാത്തേക്ക് ഓരോ വെള്ളി അണയെ കൊടുക്കാമൊൺ ചൊല്ലി തീർപ്പായ്‌ക്കി അവറളെ മുന്തിരി തോട്ടത്തുക്ക് വേലേക്ക് കടത്തിവുട്ടെ.
അന്നേരം അം ശമരിയാക്കാറൻ പോയ് അവൻ കായത്തുക്കു എണ്ണയാം വീഞ്ചാം തേച്ച് കായമെ വച്ച് കെട്ടുകേം ഉടയാ ഏരുവേൽ ഏത്തി ഇടവശീലെ ചാവാടീക്ക് കൊണ്ടോയ് പമ്പുലമെ ചെയ്‌കേം ചെയ്യെ.
“കളവാണികെ കയ്യിൽ അകപ്പട്ടാക്ക് ഇം മൂണാളിൽ ആരുനേ കിട്ടെ കൂരക്കാറൻ ഒൺ നീ നിനയ്‌ക്കിനത്?” ഒൺ ഏശു കേട്ടെ.
ഒണ്ണാ, നീ ഒരു വിരുന്തെ ഇടിനവോളെ അപ്പുറാണികളാം കാൽ കയ് കൂടാത്തവേരാളാം നൊണ്ടികാടാം കൺ തോണാത്തവേരാളാം വുളിക്കോണും.
എനക്കും ശവകാട്ടുക്ക് ബൂറായും ഉറവാളിയായിരുന്തെ കായോശും നിങ്കാക്ക് വണക്കമെ ചൊന്നെ. പട്ടണത്തിലെ കങ്കാണിയാനെ എരശ്‌ത്തോശും അവൻ തമ്പിയാനെ കൊർത്തോശും നിങ്കാക്ക് വണക്കമെ ചൊന്നെ.