53 അവൻ പഞ്ചത്തുക്ക് ഇരുന്തവേരാളെ നൻമകാട്ടിൽ നുറച്ചെ, പണക്കാറാളെ വെറും കയ്യാലെ ചൊല്ലിവുട്ടെ.
തെയ്‌വത്തിലെ പിരിയം നടക്കോണും ഒൺ ആശിക്കിനവേരാ ഓകമൊള്ളവേരാ; അവറാത്തുക്ക് തെയ്‌വം മതി വരുത്തും.
നങ്കെ വലിയോരുകാൽ തെയ്‌വം ചൊല്ലിയതുവോലെ അബുറാകാമുക്കും അവൻ മക്കാക്കും എണ്ണണ്ണേക്കും മനശ് ഇരക്കമൊള്ളവനായിരുക്കുമൊൺ കാട്ടുവേക്ക്,
ഇപ്പെ പഞ്ചത്തുക്ക് ഇരുക്കിനെ നിങ്കെ ഓകമൊള്ളവേരാ; എന്തൊണ്ണാ നിങ്കെ തുൺ മതി വരും; ഇപ്പെ കേശിനെ നിങ്കെ ഓകമൊള്ളവേരാ; എന്തൊണ്ണാ നിങ്കെ ചിരിക്കും.”
ഇപ്പെ ചൊത്ത് ഇരുക്കിനെ നിങ്കാക്ക് അമ്മച്ചേ, ചരിയാനെ കറുമം; എന്തൊണ്ണാ നിങ്കാക്ക് അമതിയാനെ പിശപ്പ് കിടച്ചേയെ.
അത്തുക്ക് ഏശു അവറകാൽ, “ഏൻ ഉശിരെ കൊടുക്കിനെ അപ്പം താൻ എൻങ്കാക്ക് വരിനവനുക്ക് ഒരു കാലത്തിലും പഞ്ചം പുടിയാത്ത്; എന്നേത്തിൽ നമ്പുനവനുക്ക് ഒരുനാളും തവിക്കുകേം ഇല്ലെ.
ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, തെയ്‌വം നിങ്കളെ വുളിച്ചവോളെ നിങ്കെ എകനെ ഇരുന്തതൊൺ നിനേനിൻ; മനിശെ മാനടവൻ നിനവുക്കൊണ്ണാ നിങ്കളിൽ പലെ ആളുകേം അറിവൊള്ളവേരാളോ ചാതീൽ പുടിപാട് ഒള്ളവേരാളോ വലിയെ കൂരക്കാറാളോ ഇല്ലെ.
ഇപ്പണേ നിങ്കാക്ക് മൊത്തമാ തികഞ്ചേയതൊണ്ണീ? നിങ്കെ ചൊത്ത് ചുമുത്തിരമൊള്ളവേരാ ആയേയതീ? അള്ളേ, എങ്കെ നാതയേ നിങ്കെ രാശാവുകാടായേയതീ? നിങ്കെ കൂട്ടത്തിൽ രാശാക്കൻമാരാളത്തുക്ക് മെച്ചക്കമാ നിങ്കളും രാശാവുകാടായപ്പെ ഒൺ ഏൻ ആശിക്കിനെ.