24 പാരുവെ നാതെ ഇരുന്തെ മനിശനെ അവറെ ഇരണ്ടാമതും വുളിച്ച് അവൻകാക്ക്, “തെയ്‌വത്തുക്ക് മകിമേ കൊടുപ്പേക്ക് നീ ചത്തിയമെ ചൊൽ, അം മനിശൻ പാപിതാൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ” ഒൺ ചൊല്ലിയെ.
പിന്നെ ഏശുവുക്ക് വലത്തക്കോടും ഇടത്തക്കോടും ഇരണ്ടു കളുക്കറാം ശിലുവേൽ തറച്ചെ.
“ഇം മനിശൻ പാപികളെ ഏത്തെടുത്ത് അവറെ കൂട്ടത്തിൽ ഇരുന്ത് തിന്നെ” ഒൺ പരീശരുകാടും മതപണ്ടിതരുകാടും കുശുകുശുത്ത് ചൊല്ലിയെ.
എല്ലാരും അതെ കണ്ടാലെ, “അവൻ പാപിയാനവനും മത്തും അവൻ കൂരേക്ക് വിരുന്തുക്ക് പോയിരുക്കിനെ” ഒൺ മുറുമുറുത്തെ.
അവനെ തീനുക്ക് വുളിച്ചെ പരീശൻ അതെ കണ്ടാലെ, “ചെൻ പലകപ്പാട്ടുക്കാറനായിരുന്തപ്പെ ഉടയാളെ തൊട്ടെ ചൊൾ ആരൊണ്ണും എകത്താ ഒണ്ണും ചൊൾ പാപിനിയൊണ്ണും തിക്കിലൊണ്ടാവനായതെ” ഒൺ ഉടയാളേ നിനച്ചെ.
ഏൻ ഇനി ബൊകുനേരമൊണ്ണാം നിങ്കകാൽ കുരവുടാത്ത്; എന്തൊണ്ണാ ഇം ഉലകത്തിലെ അതികാരിയാനെ ഉരുമൻ കടന്തു വരിനെ; അവനുക്ക് എൻ കാരിയത്തിൽ അതികാരമില്ലെ.
അവറെ നിങ്കളെ എകൂതര് പള്ളികാട്ടിൽ നുൺ പുറത്തിലാക്കും; ഒണ്ണാലും നിങ്കളെ കൊൽനവൻ അതെ തെയ്‌വത്തുക്ക് ആകമായ് ചെയ്യെ ഒൺ നിനയ്‌ക്കിനെ കാലം വരിനെ.
“ചെൻ ഒരു കുത്തവാളി അല്ലാതവോയപ്പെ എങ്കെ അവനെ നിൻകാക്ക് കുടകാപ്പോവനായതെ?” ഒൺ അവറെ ചൊല്ലിയെ.
വലിയെ പൂയാരിയേരുകാടും വലിയെ പള്ളീലെ കാവലാളികേം ഏശുവെ കണ്ടവോളെ, “അവനെ ശിലുവേൽ തറെ, അവനെ ശിലുവേൽ തറേ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. ഒണ്ണാ പീലാത്തോശ് അവറകാക്ക്, “നിങ്കെ അവനെ കൊണ്ടേയ് ശിലുവേൽ തറേനിൻ; ഏൻ അവനേത്തിൽ ഒരു കുത്തമാം കാണതില്ലെ” ഒൺ ചൊല്ലിയെ.
എന്നേത്തിൽ പാപം ഒണ്ടൊൺ ആരുക്കൊണ്ണാലും കണ്ടു പുടിക്കേക്ക് മുടിയുമീ? ഏൻ ചത്തിയമതാൻ ചൊന്നതൊണ്ണാ നിങ്കെ എന്നെ നമ്പാത്തതെന്ത്?
അത്തുക്ക് ഏശു, “എനക്ക് ചാവർ പുടിച്ചതില്ലെ; ഏൻ എൻ തകപ്പനെ മാനിക്കിനെ; ഒണ്ണാ നിങ്കെ എന്നെ മാനം കെടുത്തിനെ.
അത്തുക്ക് പരീശരുകാട്ടിൽ ചിലവേരാ, “ഇമ്പാൾ തെയ്‌വത്തിൽ നുൺ ഒള്ളാ നാത്തെ; എന്തൊണ്ണാ അവൻ ശബത്തെ പാലിക്കിനതില്ലെ” ഒൺ ചൊല്ലിയെ. ഒണ്ണാ വോറേ ചിലവേരാ, “ഇമ്പാൾ പാപിയൊണ്ണാ ഇകത്തെ അരിശുകമാനെ അടകാളമെ ചെയ്യിനത് എകനെ?” ഒൺ കേട്ടെ. അകനെ അവറെ ഇരണ്ട് പങ്കായ് പുറിഞ്ച് കലവിരി ഒണ്ടായെ.
അത്തുക്ക് അവൻ, “അവൻ പാപിയോ അല്ലയോ ഒൺ എനക്ക് തിക്കിലെ; ഒണ്ണാ ഒരു കാരിയം എനക്ക് തിക്കിനൊണ്ട്; എനക്ക് പാരുവെ നാതെ ഇരുന്തെ, ഇപ്പെ എനക്ക് കൺ തോണെ” ഒൺ ചൊല്ലിയെ.
അത് എകനയൊണ്ണാ നങ്കെ നൽ പിശപ്പുക്കുചൂട്ടി തന്തെ നായപുറമാണം നങ്കാക്ക് പാലിക്കേക്ക് കൂടാതൊള്ളെ കറുമം നുറഞ്ചെ നങ്കെ നിലമയെ കണ്ട് തെയ്‌വം ഉടയാ മകനെ നങ്കെ ഉരുവത്തിൽ നങ്കെ പാപംനാലെ കിടച്ചെ ചാവ് തണ്ടനെ ഏത്തെടുപ്പേക്ക് കടത്തിവുട്ടെ.
നങ്കളെ തെയ്‌വത്തിലെ നീതിയൊള്ളവേരായാക്കിളത്തുക്കുചൂട്ടി പാപമെ ചെയ്യാപ്പോയെ കിരിശ്ത്തുവിൽ തെയ്‌വം നങ്കെ പാപത്തിലെ കുത്തമെ ഏത്തു കൊടുത്തെ.
അന്നേരമേ ചരിയാനെ പൂമി കുലുക്കം ഒണ്ടായ് പട്ടണത്തിലെ പത്തിൽ ഒരു പാകം ഇടിഞ്ചി ബൂന്തെ; പൂമികുലുക്കത്തിൽ ഏളായിരംവേരാ ചത്ത് കെട്ടു പോയെ; മീതി വന്തവേരാ പേടിച്ച് നടിയ്ങ്കി മേലോകത്തിലെ തെയ്‌വത്തുക്ക് മകിമേ കൊടുത്തെ.