1 ഏശു നടന്ത് പോയവോളെ പുറവീലേ കൺതോണാത്തെ ഒരു മനിശനെ കണ്ടെ.
അന്നേരം വശിയരുകിൽ ഇരുന്തെ ഇരണ്ടു കുരുടരുകാട് ഏശു അം വശിയെ പോനതെ കേട്ട്, “കരുത്താവേ, താവീത് മകനേ, എങ്കകാൽ കനിവെ കാട്ടോണുമെ” ഒൺ ചരിയാനതാ കതറി കോന്ത് വുളിച്ചെ.
ഏശു അങ്ക് ഇരുന്ത് മില്ലോട്ടുക്ക് പോയവോളെ ഇരണ്ടു കുരുടരുകാട്, “താവീത് മകനേ, എങ്കകാൽ കനിവെ കാട്ടോണുമെ” ഒൺ കതറി കോന്ത് പുറകോടേ പോയെ.
“ഇതായി എത്തിനെ നാളാനെ?” ഒൺ നോയാളി തന്താരുകാൽ ഏശു കേട്ടെ. അത്തുക്ക് “കുഞ്ചീൽ പുടിച്ചേ ചെന്നുക്ക് ഇകനെ ഒള്ളെ.
പന്നണ്ട് വരിയമായ് കിടത്തെ നോയ്‌നാലെ ചരിയാനത്തിൽ വരുത്തമായിരുന്താളും ഉടയാ ചൊത്ത് ചുമുത്തിരമെ എല്ലാം വയ്‌ത്തിയരുകാട്ടുക്ക് കൊടുത്തപ്പണും ആരുനാലേം ചുകമെ കൊടുപ്പേക്ക് കൂടാതേമിരുന്തെ ഒരു പെൺമ്പുള്ളെ അങ്കൊണ്ടായെ.
ഒണ്ണാ മുപ്പത്തെട്ട് വരിയമായ് നോയ് പുടിച്ച് കിടന്തെ ഒരു മനിശൻ അങ്ക് ഒണ്ടായെ.
അന്നേരം അവറെ കല്ലെ എടുത്ത് അവനെ ഒറീവെ നോയ്‌ക്കെ; ഒണ്ണാ ഏശു അവറകാൽ നുൺ അകന്ത് തെയ്‌വ ആലയത്തിൽ നുൺ മാറി പോയെ.
അന്നേരം അവൻ ശിശിയരുകാട് അവൻകാൽ, “റബീ, അവൻ കൺതോണത്തവനായ് പുറക്കേക്കുചൂട്ടി ആരുനേ പാപമെ ചെയ്യത്? ചെന്നോ ചെൻ തള്ളെ തന്തേരോ?”
ലുശ്‌ത്തിറാവിൽ ഒരു കാൽനോവത്താളി പിശച്ചിരുന്തെ; പുറവീലിരുന്തേ അം മനിശൻ ഒരുത്തിനകൂടി നടന്തതില്ലെ.
അത് കയ്യിൽ തൂയ്‌ങ്കി കിടക്കിനതെ കണ്ടാലെ, “ഇം മനിശൻ കുലകാറൻ എന്തോ; കടലിലിരുന്ത് തപ്പിച്ച് വന്തപ്പണും ഉശിരോടെ ഇരുപ്പെ നീതിതേവി അവനെ വുടാത്തെ” ഒൺ തുരുത്തിലവേരാ തങ്കവാട്ടിൽ ചൊല്ലിയെ.
ഇം അരിശുകത്താലെ ചുകം കിടച്ചെ മനിശനുക്ക് നാപ്പത് വയശുക്കും മേൽ ഒണ്ടായെ.
അവുടെ എട്ട് വരിയമായ് തളന്ത് കിടക്കുമെ അയിനയാശ് ഒണ്ണെ പേരുകാറനാം കണ്ടെ.