59 ഏശു ഇതയെല്ലാം കവർന്നകൂമിലെ എകൂതാ പള്ളീൽ പടിയ്‌ക്കെ വച്ചിരുന്തവോളതാൻ ഇതെ ചൊല്ലിയത്.
പിന്നെ ഏശു കെലീലേൽ ഒത്തേ ചുത്തി നടന്ത് എകൂതാ പള്ളീൽ തെയ്‌വ വശനമെ പടിയ്‌ക്കെ വയ്‌ക്കുകേം തെയ്‌വ രാച്ചമെ പത്തിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലുകേം മാനടവൻകാട്ടിലെ എല്ലാത്തരം നോയ് നൊടികാട്ടുക്കും എല്ലാത്തരം കെടുതീക്കും ചുകമെ കൊടുക്കുകേം ചെയ്യെ.
പിന്നെ ഏശു കെലീലേലെ പട്ടണമാനെ കവർന്നകൂമുക്ക് പോയ് ശബത്തുനാ മാനടവൻകാട്ടുക്ക് തെയ്‌വ വശനത്തിൽ നുൺ നല്ലെ പുത്തിയെ ചൊല്ലി കൊടുത്തെ.
അത്തുക്ക് ഏശു, “ഏൻ ഉലകത്തുക്ക് ഇതെയെല്ലാം തുറന്ത് ചൊല്ലി ഇരുക്കിനെ; തെയ്‌വ ആലയത്തിലും എകൂതര് മൊത്തമാ ചേന്ത് വരിനെ ആലയത്തിലും ഏൻ എപ്പണും പടിയ്‌ക്കെ വയ്‌ക്കുമെ; ഏൻ ഒണ്ണാം ആരുക്കും തിക്കിനാതെ ചൊല്ലിയതില്ലെ.
അവറെ അവുടെ നുൺ ഒരു വള്ളത്തിൽ ഓറി അക്കറോടൊള്ളെ കവർന്നകൂമുക്ക് പോയെ; അന്തിവാട്ടമായപ്പണും ഏശു അവറകാക്ക് തിരുമ്പി വന്തതില്ലെ.
ഏശുവും ശിശിയരുകാടും അങ്ക് നാത്തെ ഒൺ തിക്കിനൊണ്ടായവോളെ അവറെ ഏശുവെ തേടി വള്ളത്തിൽ ഓറി കവർന്നകൂമുക്ക് പോയെ.