58 ഇത് മേലോകത്തിൽ നുണ്ണും ഉറയ്‌ങ്കി വന്തെ അപ്പമാനെ; നിങ്കെ വലിയെ വലിയോരുകാട് മന്നായെ തിന്നുകേം അവറെ ചാവുകേം ചെയ്യവോലനാത്തെ; ഇം അപ്പമെ തിന്നവൻ എണ്ണേക്കും ഉശിരോടിരുക്കും.”
ഉശിരോടിരുക്കുകേം എന്നെ നമ്പുകേം ചെയ്യിനവൻ ഒരുനാളും ചാകാത്ത്; ഇതെ നീ നമ്പിനതീ മാർത്തെ?” ഒൺ കേട്ടെ.
മകനിൽ നമ്പുനവനുക്ക് എണ്ണെണ്ണേക്കുമൊളെള ഉശിരു ഒളെള; മകൻ ചൊല്ലെ മീരിനവനോ ഉശിരു കാണുകേമില്ലെ; തെയ്‌വത്തിലെ കോപം എപ്പണും അവനേത്തിൽ ഇരുക്കുകേം ചെയ്യും.
ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, എൻ വശനമെ കേട്ട് എന്നെ കടത്തി വുട്ടവനെ നമ്പുനവനുക്ക് എണ്ണെണ്ണേക്കുമൊളെള ഉശിരൊണ്ട്; അവൻ നായവിതീൽ അകപ്പടാതെ ചാവിൽ നുൺ ഉശിരുക്ക് കടന്തിരുക്കിനെ.
ഏൻ തെയ്‌വ ലോകത്തിൽ നുൺ അടീക്ക് ഉറങ്കിവന്തെ അപ്പം താൻ” ഒൺ ചൊല്ലിയതുനാലെ എകൂതര് അവനെ ചൊല്ലി ഇകനെ കുശുകുശുത്തെ.