3 അന്നേരം ഏശു മലേക്ക് ഓറിപ്പോയ് ഉടയാ ശിശിയരുകാടും മത്തും അങ്ക് ഇരുന്തെ.
മാനടവൻകാടെ കടത്തിവുട്ടാലെ ഏശു വായാതുവേക്ക് തൻബാട്ടിൽ മലേക്ക് ഓറിപ്പോയെ; റാവായവോളെ അവൻ തൻബാട്ടിൽ അങ്ക് ഇരുന്തെ.
ഏശു അങ്ക് നുൺ പുറപ്പെട്ട് കെലീലാ തേക്കമരികെ പോയ് ഒരു മലേലോറി അങ്ക് ഇരുന്തെ.
മാനടവൻകാടെ കണ്ടതും ഏശു മീത്തിലെ മലേൽ ഓറിയിരുന്തെ. ശിശിയരുകാടും അവൻകാക്ക് വന്തെ.
അതോഞ്ച് ഏശു ഒരു മലേക്ക് ഓറിപ്പോയ് ഉടയാക്ക് പിരിയമൊള്ളവേരാളെ കിട്ടേക്ക് വുളിച്ചെ; അത്തുക്ക് അവറെ അവൻകാക്കു വന്തെ.
ഇം കാരിയങ്കാടെ ചൊല്ലി എട്ട് നാളോഞ്ച് ഏശു പത്തിരോശാം ഓകന്നാനാം ആക്കോവാം ഉടയാ കൂട്ടത്തിൽ കൂട്ടിയെടുത്ത് വായാതുകേക്ക് മലേക്ക് ഓറിപ്പോയെ.
ആളുകെ അവനെ പുടിച്ച് രാശാവാക്കേക്ക് തണ്ടമാനമെ ഇടിനെ ഒൺ തിക്കിനൊണ്ടായതും ഏശു തൻബാട്ടിൽ മലേക്ക് ഓറിപ്പോയെ.