19 ഏശു അവറാത്തുകാൽ, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ഉടയാ തകപ്പൻ ചെയ് കാണതല്ലാതെ മകനുക്ക് ചൊന്തമായ് ഒണ്ണാം ചെയ്‌കേക്ക് മുടിയാത്ത്; അതുനാലെ തകപ്പൻ ചെയ്യിനതയെല്ലാം മകനും അതേവോലെ ചെയ്യിനെ.
പിന്നെ അവൻ ഒരുത്തിനെ മില്ലോട്ടുക്ക് പോയ് കമുന്തു ബൂന്ത്, “എൻ തകപ്പനേ, ആയാ ഇം കറുമമെ എൻകാൽനുൺ മാത്തോണുമേ; ഒണ്ണിരുന്താലും എൻ ആശവോലെ നാത്തെ, നിൻ ആശവോലെ നടക്കട്ടെ” ഒൺ ചൊല്ലി വായാതിയെ.
എന്തൊണ്ണാ നിങ്കകാൽ എതിരാളിയായിരുക്കിനെ ഒരാക്കും നിങ്കളെ തടേകേക്കും മറുത്ത് ചൊൽകേക്കും കൂടാത്തെ വാക്കുകാടാം അറിവാം ഏൻ നിങ്കാക്ക് തരും.
ആരും അം ഉശിരെ എൻകാൽനുൺ എടുത്തൊറിയാത്ത്; ഏനേ അതെ കൊടുക്കും; അതെ കൊടുപ്പേക്കും അതെ തിരുപ്പി എടുപ്പേക്കുമൊള്ളെ അതികാരം എനക്കൊണ്ട്; ഇം കൽപ്പനെ എൻ തകപ്പൻകാൽ നുണ്ണും എനക്ക് കിടച്ച് ഇരുക്കിനെ.”
എന്തൊണ്ണാ ഏൻ ചൊന്തമായ് ഒണ്ണാം ചൊല്ലിയതില്ലെ; എന്നെ കടത്തിവുട്ടെ തകപ്പൻതാൻ ഏൻ എന്തെ ചൊല്ലോണും ഒണ്ണും അതെ എകനെ ചൊല്ലോണും ഒണ്ണും എനക്ക് കൽപ്പനെ തന്തിരുക്കിനത്.
അവൻ കൽപ്പനെ എണ്ണേക്കുമൊള്ളെ ഉശിരെ തരിനെ ഒൺ എനക്ക് തിക്കിനൊള്ളെ; അതുനാലെ ഏൻ എന്തെല്ലാം ചൊല്ലിയിരുക്കിനതോ അതെല്ലാം തകപ്പൻ എൻങ്കാൽ ചൊല്ലിയതുവോലതാൻ.”
ഏൻ തകപ്പനിലും തകപ്പൻ എന്നിലും താൻ ഒൺ നീ നമ്പാത്തതീ? ഏൻ നിങ്കകാൽ ചൊന്നതെല്ലാം ഏൻ എൻ പിരിയത്താലെ നാത്തെ പിന്നയോ തകപ്പൻതാൻ എന്നിൽ ഇരുന്ത് ഉടയാ വേലയെ ചെയ്യിനത്.
ഏശു അവറാത്തുകാൽ, “ഇം ആലയമെ പൂച്ചൊറീൻ ഏൻ മൂണുനാത്തേക്കൊള്ളേ പിന്നേം ഇതെ ചെയ്യും” ഒൺ വതിലെ ചൊല്ലിയെ.
അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ; പുതുവനായ് പുറകാതവോയാ തെയ്‌വ രാച്ചമെ കാൺമ്പേക്ക് ആരുക്കും മുടിയാത്ത്” ഒൺ അവൻകാക്ക് വതിലായ് ചൊല്ലിയെ.
തകപ്പൻ ചത്തവേരാളെ എത്തുകേം അവറാത്തുക്ക് ഉശിരെ കൊടുക്കുകേം ചെയ്യിനതുവോലെ മകനും ഉടയാക്ക് പുടിച്ചവേരാക്ക് ഉശിരെ കൊടുക്കിനെ.
ഏൻ മേലോകത്തിൽ നുൺ ഉറങ്കി വന്തിരുക്കിനത് എൻ പിരിയമെ ചെയ്‌കേക്ക് നാത്തെ, എന്നെ കടത്തി വുട്ടാളിലെ പിരിയമെ ചെയ്‌കേക്കുതാൻ.
അമ്പോളെ, “നിങ്കെ മനിശൻ മകനെ മീത്തുക്ക് എത്തിയോഞ്ച് ഏൻ താൻ അവൻ ഒണ്ണും ഏൻ ചൊന്തമാ ഒണ്ണാം ചെയ്യാതെ തകപ്പൻ എനക്ക് പടിയ്‌ക്കെ വച്ചതുവോലെ ഏൻ ഇതെ ചൊന്നെ ഒണ്ണും തിക്കിലൊണ്ടാകും.
എന്നെ കടത്തി വുട്ടാളിലെ വേലെ പകലൊളെള കാലം വരേക്ക് നങ്കെ ചെയ്യവേണ്ടി ഇരുക്കിനെ; ആരുക്കും ഒണ്ണാം ചെയ്‌കേക്ക് കൂടാത്തെ റാവ് വരിനെ.
ഒണ്ണാ ഏശുവെ തെയ്‌വം ചാവിലെ ചക്കിതീൽ ഇരുന്ത് പിശയ്‌ക്കെ വച്ചെ; എന്തൊണ്ണാ ചാവുക്ക് അവനെ പുടിച്ച് കെട്ടുകേക്ക് ആയതില്ല.
അതുമട്ടുമില്ലെ നങ്കെ രാടിപിരാടിയവോളെ നങ്കെ പാപംനാലെ നങ്കെ ഏശുകിരിശ്ത്തുവും മത്തും ചാവുകേം അവൻ ഉടയാ തകപ്പനിലെ മകത്തത്തിൽ ഉശിരോറി എന്തിയതുവോലെ നാമും അവനും മത്തും പിശയ്‌ക്കിളത്തുക്ക് ഉശിരോറി എന്തിയിരുക്കിനെ.
അത് എകനയൊണ്ണാ ഏശുകിരിശ്ത്തുവെ ചാവിൽ നുണ്ണും ഉശിരേത്തിയെ തെയ്‌വ ആത്തുമാവ് ചാവാലെ നാശമാവപ്പോനെ ഉടമ്പുകാടെ പിശയ്‌ക്കെ വയ്‌ക്കും.
തെയ്‌വം കിരിശ്ത്തുവെ ചാവിൽ നുൺ ഉശിരെ കൊടുത്ത് എത്തിയാച്ചെ ഒൺ എങ്കെ വുളിച്ച് ചൊന്നപ്പണും ചത്തവേരാ ഉശിരോറി വാരാത്ത് ഒൺ നിങ്കളിൽ ചിലവേരാ ചൊന്നത് എകനെ?
എന്തുനാലയൊണ്ണാ കരുത്താവാനെ ഏശുവെ ചത്തവേരാ ഇടേൽനുൺ ഉശിരെ കൊടുത്ത് എത്തിയാ, എങ്കളാം ഏശുവിലെ കൂട്ടത്തിൽ എത്തി നിങ്കളും മത്തും ഉടയാക്ക് മില്ലോട് നുറുത്തുമൊൺ എങ്കാക്ക് തിക്കിനൊള്ളെ.
ഇം ഉടമ്പിൽ ഇരുന്തവോളെ ചെയ്യത് നല്ലതായാലും കെട്ടതായാലും അത്തുക്കൊത്തെ കൂലി കിടയ്‌ക്കിളത്തുക്ക് നങ്കെ നായം വിതിക്കിനെ കിരിശ്‌ത്തുവുക്ക് മില്ലോട് നിൽക്കെ വേണ്ടിയിരുക്കും.
ചൊല്ലെ മീരിനവേരാളായ് തെയ്‌വത്തിലെ നമ്പിക്കേൽ ചത്തവേരാളായെ നങ്കളെ കിരിശ്ത്തു ഏശുവിലെ കൂട്ടത്തിൽ ഉശിരെ തന്ത് എത്തിയെ; തെയ്‌വ പിന്നിയത്തിൽ താൻ നിങ്കെ രച്ചിക്കപ്പട്ടിരുക്കിനത്.
തെയ്‌വത്തിലെ ആത്തുമാവുനാലെ നിങ്കെ ഉള്ളത്തിലെ മനിശൻ ചക്കിതിയോടെ പിലപ്പടിളത്തുക്കും
ഉലകത്തിലെ മുച്ചൂടാം ഉടയാ ചൊൽപ്പടീക്ക് കുടക്കുവേക്കാനെ തെയ്‌വം ഉടയാ ചക്കിതീൽ പുശു മനിശരായെ നങ്കളെ ഉടയാ മകിമെ ഒള്ളെ ഉടമ്പുവോലെ ഉരുവപ്പെടുത്തും.
എനക്ക് ചക്കിതിയെ തരിനെ കിരിശ്‌ത്തുനാലെ ഏളെ നിലമയാം താണ്ടി പോകേക്ക് എനക്കാകും.
നിങ്കാക്ക് എന്തു വന്താലും അതെ പിരിയമോടെ ഏത്തെടുപ്പേക്കും എപ്പണും പൊറുത്തുകിട്ടേ പിശയ്‌ക്കേക്കുമൊള്ളെ തകിതി നിങ്കാക്ക് ഒണ്ടാകട്ടെ. അതെ തെയ്‌വം ഉടയാക്കൊള്ളെ എപ്പേരുപ്പട്ടെ മകിമേക്ക് ഒത്തവോലെ നിങ്കാക്ക് തരുകേക്കുചൂട്ടി എങ്കെ വായാതിനെ.
എന്തൊണ്ണാ മേലോകത്തിലാകട്ടെ പൂമീലാകട്ടെ കാൺമ്പേക്കാനതാകട്ടെ കാൺമ്പെ കൂടാത്തതാകട്ടെ കോയിമെ കട്ടിലാകട്ടെ രാശ പതവിയാകട്ടെ നായമെ നടത്തിനെ കൂട്ടമാകട്ടെ അതികാരങ്കാടാകട്ടെ എല്ലാതാം അവൻനാലെ പടച്ചെ. അവൻനാലേം അവനുക്കുചൂട്ടീംതാൻ എല്ലാതാം പടച്ചിരുക്കിനത്.
ഏശു ചാവുകേം അവൻ ചാവിലിരുന്ത് ഉശിരോറി എന്തി വരുകേം ചെയ്യെ ഒൺ നങ്കെ നമ്പുനെ; അതുനാലെ ചത്ത് മാണ്ടെ നമ്പിക്കയാനവേരാളെ ഏശു വരിനവോളെ അവനും മത്തും തെയ്‌വം തിരുപ്പി കൂട്ടി കുടക്കും ഒണ്ണും നങ്കെ നമ്പുനെ.
നിങ്കളെ തെയ്‌വത്തുകാക്ക് കൊണ്ടോകേക്കുചൂട്ടി നീതിമാനായെ കിരിശ്ത്തു നീതി നാത്തവേരാ പാപത്തുക്കുചൂട്ടി ഒരു തടവ് ചത്തെ. അവൻ ഉടമ്പിൽ ചത്തതൊണ്ണാലും അവനെ ആത്തുമാവിൽ ഉശിരേത്തിയെ.
അവേക്ക് പുറകോടേ പോനവേരാളെ ഏൻ കൊണ്ണൊറിയും; ഏൻ ഉള്ളങ്കാടാം ഇതയമാം ചോതനെ ചെയ്യെടുക്കിനവൻ ഒൺ എല്ലാ ശവകാട്ടുക്കും തിക്കിനൊണ്ടാകും; നിങ്കെ ചെയ്‌തീക്ക് തകുന്തെ കൂലി നിങ്കാക്ക് കിടയ്‌ക്കും.