31 അന്നേരം ശിശിയരുകാട് അവൻകാക്ക്, “റബീ, എന്തൊണ്ണാലും തിൻ” ഒൺ കെഞ്ചി ചൊല്ലിയെ.
അവറാത്തുക്ക് ചന്തകാട്ടിൽ വണക്കമെ കോപ്പേക്കും മനിശരുകാട് റബീ ഒൺ വുളിക്കിനതെ കോപ്പേക്കും പിരിയം താൻ.
നിങ്കയാരും റബീ ഒണ്ണെ പേരെ എടുപ്പാനില്ലെ. നിങ്കെ എല്ലാരും ഒരു കൂരക്കാറാതാൻ. മട്ടുമില്ലെ ഒരാമട്ടും താൻ എശമാനൻ.
ഒണ്ണാ അവനെ കാട്ടി കൊടുക്കിനെ ഊതാ, “റബീ, അത് ഏനീ?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “അന്താൻ, നീതാൻ” ഒൺ ചൊല്ലിയെ.
അവൻ പുടീയൊൺ ഏശുവുകാക്ക് വന്ത്, “റബീ, നിനക്ക് വണക്കം” ഒൺ ചൊല്ലി അവനെ നൊത്തിയെ.
ഏശു ചൊല്ലിയതെ ആവുകം വന്താലെ, “റബീ, അതെ നോയ്‌ക്കേ, നീ നിനട്ട് ചാപ്പം ഇട്ടെ അത്തിമരം ഉലന്തോൺ നിക്കിനതെ കാണാത്തതീ” ഒൺ പത്തിരോശ് കേട്ടെ.
അവൻ പുടീയൊൺ ഏശുവുകാക്ക് പോയോൺ “റബീ” ഒൺ ചൊല്ലി അവനെ നൊത്തിയെ.
അത്തുക്ക് പത്തിരോശ് ഏശുവുകാക്ക്, “റബീ, നങ്കെ ഇങ്ക് ഇരുക്കിനത് നല്ലത്; എങ്കെ മൂണ് ഊയൻ കൂരയെ ചെയ്യട്ടെ; എന്തൊണ്ണാ ഒൺ നിനക്കും ഒൺ മോശേക്കും ഇനിയൊൺ ഏലിയാവുക്കും മത്തും” ഒൺ കേട്ടെ.
ഏശു തിരുമ്പി നോയ്‌ക്കവോളെ അവറെ തനക്ക് പുറകോടേ വരിനതെ കണ്ടെ. അന്നേരം അവൻ അവറകാക്ക്, “നിങ്കാക്ക് എന്തനേത്ത് വേണും?” ഒൺ കേട്ടെ. അത്തുക്ക് അവറെ വാത്തിയാര് ഒൺ ചൊന്നെ, “റബീ, നീ ഏടെ പിശയ്‌ക്കിനെ?” ഒൺ കേട്ടെ.
അവ്വോളെ നതാനിയേൽ, “റബീ, നീ തെയ്‌വ മകൻതാൻ; നീ താൻ ഇശ്‌രവേലിലെ രാശാവ്” ഒൺ വതിലെ ചൊല്ലിയെ.
അത്തുക്ക് ശിശിയരുകാട്, “റബീ, ചിലെ നാത്തേക്ക് മില്ലോട് എകൂതരുകാട് നിനക്ക് കല്ലെ ഒറീകേക്ക് നോയ്‌ക്കതാനേ; അപ്പണും നീ അക്ക് പോകേക്ക് നീ പയണപ്പടിനതീ?” ഒൺ കേട്ടെ.
ഒരു റാവ് അവൻ ഏശുവുകാക്ക് പോയ്, “റബീ, നീ തെയ്‌വത്തുകാൽ നുൺ വന്തെ ഒരു വാത്തിയാരുതാൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ; തെയ്‌വം കൂട്ടത്തിൽ നാതവോയേ നീ ചെയ്യിനെ ഇകത്തെ അടകാളമെ ചെയ്‌കേക്ക് ആരുക്കും മുടിയാത്ത്” ഒൺ ചൊല്ലിയെ.
അവറെ ഓകന്നാൻകാക്ക് വന്ത്, “റബീ, ഓർത്താനുക്ക് അക്കറോട് നീയും മത്തും ഇരുന്താളും നീ ശാച്ചിയമെ ചൊല്ലിയാളുമാനവൻ, ഇതീ രാട്ടിപിരാട്ടിനെ. എല്ലാരും അവൻകാക്കു പോനെ” ഒൺ ചൊല്ലിയെ.
അവറെ പട്ടണത്തിൽ നുൺ പുറപ്പട്ട് ഏശുവുകാൽ വന്തുചേന്തെ.
അത്തുക്ക് അവൻ അവറകാൽ, “നിങ്കാക്ക് തിക്കിനാത്തെ തീനെ തിൻബേക്ക് എനക്കൊളെള” ഒൺ ചൊല്ലിയെ.
അക്കറോടു ഏശുവെ കണ്ടു പുടിച്ചവോളെ അവറെ അവൻകാൽ, “റബീ, നീ എപ്പെ ഇങ്ക് വന്തെ” ഒൺ കേട്ടെ.
അന്നേരം അവൻ ശിശിയരുകാട് അവൻകാൽ, “റബീ, അവൻ കൺതോണത്തവനായ് പുറക്കേക്കുചൂട്ടി ആരുനേ പാപമെ ചെയ്യത്? ചെന്നോ ചെൻ തള്ളെ തന്തേരോ?”