4 അത്തുക്ക് നിക്കോതിമോശ്, “ഒരു മനിശൻ കിശവനായോഞ്ചി പുറക്കിനത് എകനനേ? അവനുക്ക് ഇരണ്ടാമതും ഉടയാ തളെള വകുത്തിൽ കടന്ത് പുറക്കേക്ക് മുടിയുമീ?” ഒൺ കേട്ടെ.
അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ; പുതുവനായ് പുറകാതവോയാ തെയ്‌വ രാച്ചമെ കാൺമ്പേക്ക് ആരുക്കും മുടിയാത്ത്” ഒൺ അവൻകാക്ക് വതിലായ് ചൊല്ലിയെ.
അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ, തണ്ണീൽ നുണ്ണും ആത്തുമാവിൽ നുണ്ണും പുറകാതവോയെ ആരുക്കും തെയ്‌വ രാച്ചത്തിൽ കടപ്പേക്ക് മുടിയാത്ത്.
അത്തുക്ക് ഏശു അവറകാക്ക്, “ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ നിങ്കെ മനിശൻ മകനിലെ കറിയെ തിന്നാതേം അവൻ ഇലത്തമെ കുടിയാതേം ഇരുന്താ നിങ്കളിൽ ഉശിരു ഒണ്ടാകാത്ത്.
അവൻ ശിശിയരുകാട്ടിൽ പലയാളുകേം ഇതെ കേട്ടാലെ “ഇതു കടിനമാനെ പേച്ച് വാത്തെ, ഇതെ ഏത്തെടുപ്പേക്ക് ആരുനാലെ മുടിഞ്ചോകും?” ഒൺ കേട്ടെ.
ശിലുവേലെ വശനം നശിച്ച് കെട്ട് പോനവനുക്ക് പുത്തി കെട്ടതും രച്ചിക്കപ്പടിനെ നങ്കാക്ക് തെയ്‌വ ചക്കിതീം താൻ.
ഒണ്ണാ തെയ്‌വ ആത്തുമാവു നാത്തെ മനിശൻ തെയ്‌വ ആത്തുമാവിൽ നുൺ വരിനതെ ഒണ്ണാം ഏത്തെടുക്കിനതില്ലെ; എന്തൊണ്ണാ അത് വന്ത് അവനുക്ക് പുത്തി കെട്ടതുതാൻ; ഇത് ആത്തുമാവിലെ ഉതവീൽ മട്ടും വുളങ്കിളെ കാരിയമായനാലെ അത് അവറാത്തുക്ക് തിക്കിലൊണ്ടാനതുമില്ലെ.