ഓകന്നാൻ അവനെ ചൊല്ലി വുളിച്ച് ചൊല്ലിയതെന്തൊണ്ണാ, “‘എനക്ക് പുറകോടേ ഒരാ വരിനെ; അവൻ എനക്ക് മിന്നേ ഒള്ളാനാലെ അവൻ എന്നക്കാട്ടി വലിയവൻതാൻ’ ചെന്നചൊല്ലിതാൻ ഏൻ ചൊല്ലിയത്.”
ഒരു റാവ് അവൻ ഏശുവുകാക്ക് പോയ്, “റബീ, നീ തെയ്‌വത്തുകാൽ നുൺ വന്തെ ഒരു വാത്തിയാരുതാൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ; തെയ്‌വം കൂട്ടത്തിൽ നാതവോയേ നീ ചെയ്യിനെ ഇകത്തെ അടകാളമെ ചെയ്‌കേക്ക് ആരുക്കും മുടിയാത്ത്” ഒൺ ചൊല്ലിയെ.