12 പൂമിനാട്ടിലൊള്ളെ കാരിയങ്കാടെ ഏൻ നിങ്കകാക്ക് ചൊന്നതെ നിങ്കെ നമ്പിയതില്ലെ. അകനയൊണ്ണാ മേലോകത്തിലെ കാരിയങ്കാടെ നിങ്കകാൽ ചൊല്ലിയാ എകനെ നിങ്കെ നമ്പും?
“ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ, എങ്കാക്ക് തിക്കിനൊള്ളതെ എങ്കെ ചൊന്നെ, എങ്കെ കണ്ണാരെ കണ്ടതെ നിങ്കകാക്ക് ഉറപ്പിച്ച് ചൊന്നെ; അപ്പണും എങ്കെ ഉറപ്പായ് ചൊന്നതെ നിങ്കെ ഏത്തെടുക്കിനതില്ലെ.
അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ; പുതുവനായ് പുറകാതവോയാ തെയ്‌വ രാച്ചമെ കാൺമ്പേക്ക് ആരുക്കും മുടിയാത്ത്” ഒൺ അവൻകാക്ക് വതിലായ് ചൊല്ലിയെ.
അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ, തണ്ണീൽ നുണ്ണും ആത്തുമാവിൽ നുണ്ണും പുറകാതവോയെ ആരുക്കും തെയ്‌വ രാച്ചത്തിൽ കടപ്പേക്ക് മുടിയാത്ത്.
കാത്തു അത്തുക്ക് പിരിയമൊള്ളാനുക്ക് അടിക്കിനെ; അത്തിലെ ഒച്ചെ നീ കോക്കിനെ; ഒണ്ണാ അത് ഏടനുൺ വരിനതൊണ്ണും ഏടേക്കു പോനതൊണ്ണും തിക്കിനാത്തെ; അതുവോലതാൻ ആത്തുമാവിൽ പുറന്തവേരാളും.”
നങ്കെ തെയ്‌വമെ കൊണ്ടാടിനത്തിലെ ഇം മറുമമെ ആരുക്കും ഒറിഞ്ച് പോടിളത്തുക്ക് ഒള്ളതില്ലെ, കിരിശ്ത്തു മനിശെ പുറവീൽ വെളിപ്പട്ട്; അവൻ നീതിയൊള്ളാ ഒൺ തെയ്‌വ ആത്തുമാവ് വെളിപ്പടുത്തി; തെയ്‌വ തൂതരുകാട്ടുക്ക് ഉരുവപ്പട്ട്; എകൂതരല്ലാത്തവേരാ ഇടേൽ കേൾവിപ്പട്ട്; ഉലകത്തിൽ ബൂറാ നമ്പി; വെൺമയാ മേലോകത്തുക്ക് എടുക്കപ്പട്ടെ.
ഇതെചൊല്ലി ചൊൽകേക്ക് എങ്കാക്ക് കനേകമൊണ്ട്; ഒണ്ണാ നിങ്കാക്ക് വിളക്കമാവെ കൂടാത്തനാലെ തിരിത്തിരമായ്‌ക്കി തരുകേക്ക് മുടിയാത്ത്.
നങ്കെ തെയ്‌വമെ വിരുമ്പിയതുനാലെ നാത്തെ തെയ്‌വം നങ്കകാൽ ആത്തിരത്തിൽ ഇരുന്ത് നങ്കെ ചെയ്യെ പാപത്തുക്ക് മന്നിപ്പ് കിടയ്‌പ്പേക്ക് ഉടയാ മകനെ മറുവിലയായ് കടത്തി വുട്ടതുതാൻ മെച്ചക്കമാനെ ആത്തിരം.