6 “നിങ്കെ വള്ളത്തിലെ വലത്തക്കോട് വലെ ഇടിൻ; അന്നേരം നിങ്കാക്ക് മീൻ കിടയ്‌ക്കും” ഒൺ ഏശു ചൊല്ലിയെ. അകനെ അവറെ ചെയ്യവോളെ കനേം മീൻ ഓറിയതുനാലെ വലയെ വലിച്ചേത്തുകേക്ക് കൂടാപ്പോയെ.
വൻ മശെ പെയ്, വൻ തണ്ണി പൊയ്‌ങ്കി, വൻ കാത്ത് അക്കൂരേക്കടിച്ചെ, അക്കൂരെ ചരിയാനത്തിൽ ബൂന്തെ; അക്കൂരേലെ ബൂത്തെ അമ്മച്ചേ, എപ്പേരുപ്പട്ടത്.
പിന്നെ ഏശുവിലെ തളെള അങ്കിളെ വേലക്കാറാകാൽ, “അവൻ നിങ്കകാൽ എന്തയൊണ്ണാലും ചൊല്ലിയാ അതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
പത്തിരോശ് ചൊല്ലിയതെ നമ്പിക്കയാ ഏത്തെടുത്തവനെല്ലാം രാടിപിരാടിയെ; അന്നേരമേ മൂവായിരം വേരാതാൻ അവറെ കൂട്ടത്തിൽ ചേന്തത്.
അപ്പണും വശനമെ കേട്ടവേരായിൽ കനേമാളുകെ അത്തിൽ നമ്പിയെ; അകനെ നമ്പിക്കെ വച്ച് വന്തവേരാളിൽ ആണായേ അഞ്ചായിരംവേരാ ഒണ്ടായെ.