23 നിങ്കെ ആരൊണ്ണാലും പാപമെ മന്നിച്ചാ അവറകാലും തെയ്‌വം മന്നിക്കും നിങ്കെ ആര് പാപമെ ഒണ്ണാലും മന്നിയാതവോയാ തെയ്‌വം അവറകാലും മന്നിയാത്ത്” ഒൺ ചൊല്ലിയെ.
മേലോകെ രാച്ചത്തിലെ ചാവിയെ ഏൻ നിനക്ക് തരിനെ; നീ പൂമീൽ കെട്ടിനതെല്ലാം മേലോകത്തിലും കെട്ടിയിരുക്കും; നീ പൂമീൽ പിരിക്കിനതെല്ലാം മേലോകത്തിലും പിരിഞ്ചിരുക്കും” ഒൺ വതിലെ ചൊല്ലിയെ.
നിങ്കെ പൂമീൽ കെട്ടിനതെല്ലാം മേലോകത്തിലും കെട്ടിയിരുക്കും; നിങ്കെ പൂമീൽ പിരിക്കിനതെല്ലാം മേലോകത്തിലും പിരിഞ്ചിരുക്കും ഒൺ ഏൻ നിങ്കകാൽ ചത്തിയമാ ചൊന്നെ.
അതോഞ്ച്, അവൻ അവറാത്തുക്ക് ഊതിയാലെ അവറകാൽ, “തെയ്‌വ ആത്തുമാവെ ഏത്തെടിൻ.
അവനെ നമ്പി വരിനവൻ ആരെല്ലാമോ അവനുക്കെല്ലാം ഏശു നാമത്തിൽ പാപത്തുക്ക് മന്നിപ്പ് കിടയ്‌ക്കുമൊൺ എല്ലാ പലകപ്പാട്ടുക്കാറാളും ചൊല്ലിയിരുക്കിനെ.”
പത്തിരോശ് അവറകാക്ക്, “നിങ്കെ പാപമെ നുറുത്തിയാച്ചെ ഒണ്ണത്തുക്കു മനശെ തിരുപ്പി ഒവ്വൊരുത്തനും ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ രാടിപിരാടോണും; അകനെ നിങ്കെ പാപത്തുക്ക് മന്നിപ്പ് കിടച്ചോകും; തെയ്‌വ ആത്തുമാവ് ഒണ്ണെ വരമും കിടയ്‌ക്കും.
മട്ടുമില്ലെ അപ്പോശ്‌ത്തലരും പലകപ്പാട്ടുക്കാറാളുമാനെ നിലമേൽ നിങ്കളാം വേലേ ചെയ് വച്ചിരുക്കിനെ; അത്തുക്ക് കിരിശ്ത്തു ഏശുവേ താൻ മൂലക്കല്ലായിരുക്കിനത്.
കുമനയോശും അലക്ക്ശാന്തരും അം കൂട്ടത്തിൽ ചിലവേരാതാൻ; അവറെ തെയ്‌വ കുത്തമെ ചൊല്ലാതിരുപ്പെ പടിപ്പേക്കുചൂട്ടി ഏൻ അവറളെ ഉരുമൻകാൽ കൊടുത്താച്ചെ.