ഏശു അവേകാൽ, “പെൺമ്പുള്ളേ, നീ കേശിനത് എന്തുക്ക്? നീ ആരെ തേടിനെ?” ഒൺ കേട്ടെ. അത് തോട്ടക്കാറൻ താനെന്തോ ഒൺ നിനച്ച് അവെ അവൻകാക്ക്, “എശമാനനേ, നീ അവനെ എടുത്ത് കൊണ്ടേയതൊണ്ണാ അവനെ ഏടെ വച്ചിരുക്കിനെ ഒൺ ചൊല്ലിത്തര്; ഏൻ അവനെ എടുത്ത് മണ്ടാം” ഒൺ ചൊല്ലിയെ.
അവൻ തെയ്‌വ ആലയത്തിൽ കാണിയ്‌ക്കെ പെട്ടീകാൽ ഇരുന്ത് പടിയ്‌ക്കെ വച്ചവോളതാൻ ഇതയെല്ലാം ചൊല്ലിയത്; അവനെ പുടിപ്പേക്കൊള്ളെ നേരമാകാതിരുന്തനാലെ ഒരാളും അവനെ പുടിച്ചതില്ലെ.