19 ഏശു അവറാത്തുകാൽ, “ഇം ആലയമെ പൂച്ചൊറീൻ ഏൻ മൂണുനാത്തേക്കൊള്ളേ പിന്നേം ഇതെ ചെയ്യും” ഒൺ വതിലെ ചൊല്ലിയെ.
പലകപ്പാട്ടുകാറൻ ഓനായ് എന്നാ കടലിലെ വൻ മീൻ വകുത്തിൽ മൂണ് റാവും മൂണ് പകലും കിടന്തതുവോലെ മനിശൻ മകനാനെ ഏനും മൂണുറാവും മൂണ് പകലും പൂമിയകത്തിൽ ഇരുക്കും.
അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
“തെയ്‌വ ആലയമെ പൂച്ച് മൂണുനാത്തേക്കൊള്ളേ ചെയ്യിനവനെ, നീ നിന്നമേ കാപ്പാത്ത്; നീ തെയ്‌വ മകനൊണ്ണാ ശിലുവേൽ നുൺ ഉറങ്കി വര്” ഒൺ ചൊല്ലികിടന്ത് പോയെ.
“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ.
അത്തോടെ കടന്തു പോമവേരാ ഏശുവെ വെക്കം കെടുത്തി ചൊല്ലി ഇകനെ കുരവുട്ടു തലയാട്ടികിടന്ത് മണ്ടിയേയെ, “അള്ളേ, അള്ളേ, നീ ഇം തെയ്‌വ ആലയമെ പൂച്ചോൺ മൂണുനാത്തേക്കൊള്ളേ ചെയ്യുമൊണ്ണില്ലേ ചൊല്ലിയത്,
മനിശൻ മകനാനെ തനക്ക് കനേം തണ്ടനേ ഏൽക്കിളത് ഇരുക്കിനെ ഒണ്ണും മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും ഉടയാളെ പുറിച്ച് ചൊല്ലി കൊല്ലുകേം മൂണുനാ ഓഞ്ച് താൻ ഉശിരോറി എന്തി വരുകേം ചെയ്യും ഒണ്ണും അവറാത്തുക്കു ചൊല്ലി കൊടുത്തെ.
ഏശു മാർത്താവുകാൽ, “ഏനേതാൻ പുനരുത്താനമും ഉശിരും; എന്നേത്തിൽ നമ്പുനവൻ ചത്താലും പിശയ്‌ക്കും.
ഏശു അവറാത്തുകാൽ, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ഉടയാ തകപ്പൻ ചെയ് കാണതല്ലാതെ മകനുക്ക് ചൊന്തമായ് ഒണ്ണാം ചെയ്‌കേക്ക് മുടിയാത്ത്; അതുനാലെ തകപ്പൻ ചെയ്യിനതയെല്ലാം മകനും അതേവോലെ ചെയ്യിനെ.
ഒണ്ണാ ഏശുവെ തെയ്‌വം ചാവിലെ ചക്കിതീൽ ഇരുന്ത് പിശയ്‌ക്കെ വച്ചെ; എന്തൊണ്ണാ ചാവുക്ക് അവനെ പുടിച്ച് കെട്ടുകേക്ക് ആയതില്ല.
ഇം ഏശുവെ ഉശിരേത്തി തെയ്‌വം എത്തിയാച്ചെ; അതെ എങ്കെ എല്ലാരും കണ്ടു നുണ്ണവേരാ താൻ.
ഉശിരെ തരിനവനാനെ ഏശുവെ നിങ്കെ കൊണ്ണൊറിഞ്ചെ; ഒണ്ണാ അവനെ തെയ്‌വം ചത്ത് മാഞ്ചേയവേരാ കൂട്ടത്തിൽ ഇരുന്ത് ഉശിരേത്തിയെ; അതെ കണ്ടവേരാ താൻ എങ്കെ.
നിങ്കെ കുറുപ്പുനാത്തെ പിശപ്പിലിരുന്ത് തിരുമ്പി നൽവരമെ ഏത്തെടുപ്പേക്ക് തെയ്‌വം പുറിച്ചെടുത്തെ ഉടയാ ഏവൽക്കാറനെ മിന്നമേ നിങ്കകാക്ക് കടത്തിവുട്ടിരുക്കിനെ.
അം നശരായൻ ഏശു ഇം ആലയമെ പൂച്ചാകുമൊണ്ണും മോശെ നങ്കാക്ക് തന്തെ പുറമാണമാം ചട്ടമാം മാത്തുമൊണ്ണും ചെൻ വുളിച്ച് ചൊൽമതെ എങ്കെ കേട്ടെ” ഒൺ.
അത് എകനനേ? നങ്കെ പാപങ്കാട്ടുക്കുചൂട്ടി ചത്തെ കരുത്താവാനെ ഏശുവെ തെയ്‌വം ഉശിരെ കൊടുത്ത് എത്തിയെ ഒൺ നങ്കെ നമ്പിയവോളെ അവൻ നങ്കളെ നീതിമാൻമാരായ് കണക്കായ്‌ക്കെ.
അതുമട്ടുമില്ലെ നങ്കെ രാടിപിരാടിയവോളെ നങ്കെ പാപംനാലെ നങ്കെ ഏശുകിരിശ്ത്തുവും മത്തും ചാവുകേം അവൻ ഉടയാ തകപ്പനിലെ മകത്തത്തിൽ ഉശിരോറി എന്തിയതുവോലെ നാമും അവനും മത്തും പിശയ്‌ക്കിളത്തുക്ക് ഉശിരോറി എന്തിയിരുക്കിനെ.
അത് എകനയൊണ്ണാ ഏശുകിരിശ്ത്തുവെ ചാവിൽ നുണ്ണും ഉശിരേത്തിയെ തെയ്‌വ ആത്തുമാവ് ചാവാലെ നാശമാവപ്പോനെ ഉടമ്പുകാടെ പിശയ്‌ക്കെ വയ്‌ക്കും.
തെയ്‌വം കിരിശ്ത്തുവെ ചാവിൽ നുൺ ഉശിരെ കൊടുത്ത് എത്തിയാച്ചെ ഒൺ എങ്കെ വുളിച്ച് ചൊന്നപ്പണും ചത്തവേരാ ഉശിരോറി വാരാത്ത് ഒൺ നിങ്കളിൽ ചിലവേരാ ചൊന്നത് എകനെ?
നിങ്കെ രാടിപിരാടിയവോളെ കിരിശ്ത്തുവും മത്തും പൂത്തിടപ്പടുകേം ചാവിൽ നുൺ അവനെ ഉശിരെ കൊടുത്ത് എത്തിയെ തെയ്‌വത്തിലെ ചക്കിതിയിലൊള്ളെ നിങ്കെ നമ്പിക്കനാലെ കിരിശ്ത്തുവും മത്തും നിങ്കെ ഉശിരോറി എന്തി വരുകേം ചെയ്യെ.
നിങ്കളെ തെയ്‌വത്തുകാക്ക് കൊണ്ടോകേക്കുചൂട്ടി നീതിമാനായെ കിരിശ്ത്തു നീതി നാത്തവേരാ പാപത്തുക്കുചൂട്ടി ഒരു തടവ് ചത്തെ. അവൻ ഉടമ്പിൽ ചത്തതൊണ്ണാലും അവനെ ആത്തുമാവിൽ ഉശിരേത്തിയെ.