16 ഏൻ ഉലകത്തിൽ നുണ്ണൊള്ളാ അല്ലാത്തതുവോലെ നിങ്കളും ഉലകത്തിൽ നുണ്ണൊള്ളവേരാ നാത്തെ.
ഏൻ അവറാത്തുക്ക് നിൻ വശനമെ കൊടുത്തെ; ഒണ്ണാ ഉലകത്തുക്ക് അവറകാൽ വുറോതമായെ; എന്തൊണ്ണാ ഏൻ ഉലകത്തിലൊള്ളാ അല്ലാത്തതുവോലെ അവറളും ഉലകത്തുക്കൊള്ളവേരാ അല്ലാത്തതുനാലതാൻ അവറെ ചേരകാക്ക് വുറോതമായത്.
അത്തുക്ക് ഏശു, “നിങ്കെ കീൾ പൂമീൽ നുൺ ഒളളവേരാ, ഏൻ മേലോകത്തിൽ നുൺ വന്തവൻ; നിങ്കെ ഇം ഉലകത്തിൽ നുണ്ണൊള്ളവേരാ ഏൻ ഇം ഉലകത്തിൽ നുൺ ഒള്ളവനില്ലെ.
അവറെ ഉലകക്കാറാനാലെ ഉലകത്തിലെ കാരിയങ്കാടെ പടിയ്‌ക്കെ വയ്‌ക്കിനെ. ഉലകത്തിൽ ഒള്ളവേരാ അവറെ ഉവതേശമെ കോക്കുകേം ചെയ്യിനെ.