14 ഏൻ അവറാത്തുക്ക് നിൻ വശനമെ കൊടുത്തെ; ഒണ്ണാ ഉലകത്തുക്ക് അവറകാൽ വുറോതമായെ; എന്തൊണ്ണാ ഏൻ ഉലകത്തിലൊള്ളാ അല്ലാത്തതുവോലെ അവറളും ഉലകത്തുക്കൊള്ളവേരാ അല്ലാത്തതുനാലതാൻ അവറെ ചേരകാക്ക് വുറോതമായത്.
അത്തുക്ക് അവറെ എങ്കാക്കാകും ഒൺ വതിലെ ചൊല്ലിയെ. അത്തുക്ക് ഏശു, “ഏൻ കുടിയ്‌ക്കിനെ പാത്തിരത്തിൽ നുൺ നിങ്കെ കുടിക്കും; ഏൻ ഏൽക്കിനെ രാട്ടിപിരാട്ടുകയാം നിങ്കെ ഏത്തെടുക്കും.
ഏൻ ഉലകത്തിൽ നുണ്ണൊള്ളാ അല്ലാത്തതുവോലെ നിങ്കളും ഉലകത്തിൽ നുണ്ണൊള്ളവേരാ നാത്തെ.
എന്തൊണ്ണാ നീ എനക്ക് തന്തെ വശനം ഏൻ അവറാത്തുക്ക് ചൊല്ലി കൊടുക്കുകേം അവറെ അതെ ഏത്തെടുക്കുകേം ചെയ്യെ; ചത്തിയമാ ഏൻ നിൻകാൽ നുൺ വന്തെ ഒണ്ണും നീ എന്നെ കടത്തിവുട്ടിരുക്കിനെ ഒണ്ണും അവറെ നമ്പി ഇരുക്കിനെ.
നിങ്കളെ പകയ്‌ക്കേക്ക് ഉലകത്തുക്ക് കൂടാത്ത്. ഒണ്ണാ ഉലകത്തിലെ ചെയ്‌തികെ ബൂറാ കുറുപ്പു കെട്ടതാൻ ഒൺ ഏൻ ചൊന്നനാലെ അത് എന്നെ പകയ്‌ക്കിനെ.
അത്തുക്ക് ഏശു, “നിങ്കെ കീൾ പൂമീൽ നുൺ ഒളളവേരാ, ഏൻ മേലോകത്തിൽ നുൺ വന്തവൻ; നിങ്കെ ഇം ഉലകത്തിൽ നുണ്ണൊള്ളവേരാ ഏൻ ഇം ഉലകത്തിൽ നുൺ ഒള്ളവനില്ലെ.
കുറുപ്പുനാത്തെ ഉരുമനുക്ക് വേണ്ടിളാളും ഉടയാ തമ്പിയെ കൊണ്ണാളും താൻ കയീൻ. നങ്കളും അവനവോലെ ആവാനില്ലെ. അവൻ എന്തുക്ക് ഉടയാ തമ്പിയെ കൊണ്ണെ? കയീൻ ചെയ്യത് തെയ്‌വത്തുക്ക് മില്ലോട് നിച്ചം നാത്തതും ഉടപ്പുറവി ചെയ്യത് തെയ്‌വത്തുക്ക് മില്ലോട് നീതി ഒളളതുനാലേം താൻ തമ്പിയെ കൊണ്ണത്.
എൻ അണ്ണൻ തമ്പിയേരേ, ഉലകത്തിലവേരാ നിങ്കകാൽ വുറോതമാ ഇരുക്കിനതൊണ്ണാ അരിശുകപ്പടുവാനില്ലെ.