17 അങ്കോട്ടുക്കും ഇങ്കോട്ടുക്കും ആത്തിരമായ് ഇരിൻ ഇന്താൻ എൻ കൽപ്പനെ.”
ഇപ്പെ ഏൻ നിങ്കാക്ക് പുതുവൻ കൽപ്പനെ തരിനെ; ‘അക്കുമിക്കും ആത്തിരമാ ഇരിൻ’ ഒൺതാൻ അത്. ഏൻ നിങ്കളെ ആത്തിരമാ വച്ചിരുന്തതുവോലെ നിങ്കളും അക്കുമിക്കും ആത്തിരമാ ഇരുക്കോണും.
ഏൻ ആത്തിരമായ് നിങ്കകാൽ ഇരുന്തതുവോലെ നിങ്കളും അക്കുമിക്കും ആത്തിരമായ് ഇരുക്കോണും ഒണ്ണതുതാൻ എൻ കൽപ്പനെ.
എല്ലാരുക്കും മാനമെ കൊടുത്തു അക്കുമിക്കും പിരിയമടഞ്ച് ഇരിൻ; തെയ്‌വമെ പേടിച്ച് രാശാവുക്ക് മാനമെ കൊടുത്തു പിശേനിൻ.
അതുനാലെ പുള്ളേ, ഇപ്പെ നങ്കെ മൊത്തമാ ആത്തിരത്തിൽ ഇരുക്കോണും ഒൺ താൻ ഏൻ നിൻകാൽ കെഞ്ചിനത്. ഇതൊരു പുതുവൻ കൽപ്പനെ നാത്തെ. നങ്കെ ഏശുവെ നമ്പിയെ കാലത്തിലിരുന്ത് നങ്കാക്ക് ഇരുന്തെ കൽപ്പനയമേ താൻ ഏൻ എളുതിനത്.