15 പിന്നേം ഏശു, “നിങ്കെ എൻകാൽ ആത്തിരമോടെ ഇരുക്കിനതൊണ്ണാ എൻ കൽപ്പനകാടെ പാലിക്കും.
എന്നക്കാട്ടി തന്തേരുകാലോ തള്ളേകാലോ ആത്തിരമാ ഇരുക്കിനവൻ എനക്ക് ശിശിയനായ് ഇരുപ്പേക്ക് ഓകം ഒള്ളാ നാത്തെ; എന്നക്കാട്ടി മകനമോ മകളമോ ആത്തിരമാ വച്ചിരുക്കിനവനുക്കും എൻ ശിശിയനായ് ഇരുപ്പേക്ക് ഓകം നാത്തെ.
ഏശു അവറാത്തുകാൽ ചൊല്ലിയത്, “തെയ്‌വം നിങ്കെ തകപ്പനൊണ്ണാ നിങ്കെ എൻകാൽ ആത്തിരമായിരുപ്പനായെ; എന്തൊണ്ണാ ഏൻ തെയ്‌വത്തുകാൽ നുൺ വന്തിരുക്കിനെ; ഏൻ എൻ വിരുപ്പത്തിൽ വന്തതില്ലെ. അവൻ എന്നെ കടത്തി വുട്ടതാൻ.
കരുത്താവുകാൽ ആത്തിരമായ് ഇരാത്തവനെല്ലാം ചാപ്പം കിടച്ചാ; കരുത്താവേ, വേമാ വരോണുമെ.
എന്തൊണ്ണാ കിരിശ്ത്തു ഏശുവിലെ കൂട്ടായ്‌മേൽ ഇരുക്കിനവോളെ പരിച്ചേതനെ ഏൽക്കിനത്തിലോ ഏലാതെ ഇരുക്കിനത്തിലോ കാരിയമില്ലെ; കിരിശ്ത്തു ഏശുവിലൊള്ളെ നങ്കെ നമ്പിക്കെ വെളിവാനത് നങ്കെ തെയ്‌വത്തുകാലും മനിശൻകാലും കാട്ടിനെ ആത്തിരംനാലെ താൻ.
നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവെ നാശമാകാത്തെ ആത്തിരത്തോടെ വച്ചിരുക്കിനെ എല്ലാരുകാലും ഇരക്കം ഇരുക്കട്ടെ.
അവനെ നിങ്കെ ഇതുവരെ കണ്ടതില്ലെ ഒണ്ണാലും അവനെ പിരിയപ്പടിനെ; ഇപ്പണും നിങ്കെ അവനെ കാണാത്തതൊണ്ണാലും അവനേത്തിൽ നമ്പുകേം ചെയ്യിനെ. അം നമ്പിക്കനാലെ ചൊൽവെ കൂടാത്തെ എപ്പേരുപ്പട്ടതും മകിമെ ഒള്ളതുമാനെ പിരിയത്തിൽ തികിളിക്കികേം ചെയ്യിനെ.
നങ്കെ അവൻ കൽപ്പനേലെ ചട്ടപ്പടീൽ നടക്കിനതേ താൻ ആത്തിരം. നങ്കെ ഏശുവെ നമ്പിയെ കാലമിരുന്ത് കേട്ടതുവോലെ ചൊൽപ്പടീക്ക് നടപ്പേക്കൊള്ളെ കൽപ്പനെ ഇതേ താൻ.