3 അന്നേരം മറിയാവ് ചരിയാനെ വിലയൊള്ളെ ഒരു കുപ്പി തയിലമെ എടുത്ത് കുടത്ത് വന്ത് ഏശുവിലെ കാലുക്ക് തേച്ച് ഉടയാ തലമുടീൽ തുടച്ചെ. അം തയിലത്തിലെ മണം കൂരയൊത്തേ നുറഞ്ചെ.
ഒണ്ണാ ഒരു കാരിയമെ മട്ടും മതി; മറിയാവ് നല്ലതെ തേടി എടുത്തിരുക്കിനെ; അതെ ആരും അപ്പിൺകാൽ നുൺ പുടിയ്‌ങ്കി എടാത്ത്.”
നീ എൻ തലേക്ക് തയിലമെ തേച്ചതില്ലെ; ഒണ്ണാ ചൊൾ എൻ കാലുക്ക് തയിലമെ തേച്ചെ.
ഇം മറിയാവുതാൻ കരുത്താവെ തയിലമെ തേച്ച് ഉടയാ തലമുടീൽ അവൻ കാലെ തുടച്ചത്. ചങ്കട്ടമായ് കിടന്തെ ലാശര് അപ്പിൺ ആങ്കിളതാൻ.
ഇതെ ചൊല്ലിയോഞ്ച് അവെ തിരുമ്പി പോയ് ഉടയാ തവെ മറിയാവെ വുളിച്ച്, “എശമാനൻ ഇങ്ക് വന്തിരുക്കിനെ; നിന്നെ വുളിക്കിനെ” ഒൺ വോറാരും കോളാതെ ചൊല്ലിയെ.
ഏശു ഇരുന്താൻ മറിയാവ് വന്തവോളെ അവെ അവൻ കാലുക്ക് ബൂന്ത്, “കരുത്താവേ, നീ ഇങ്ക് ഇരുന്തതായെപ്പെ എൻ തമ്പി ചാകാപ്പോവനായെ” ഒൺ ചൊല്ലി കോന്തെ.
മിന്നേ ഒരു റാവ് ഏശുവുകാക്ക് വന്തെ നിക്കോതിമോശും അവൻ കൂട്ടത്തിൽ വന്തെ; നിക്കോതിമോശ് ഒരുവോളെ മുപ്പത് കിലോ മൂരാം തെള്ളിയാം കലത്തിയെ നല്ലെ മണമൊള്ളെ ഒരു തയിലമാം എടുത്ത് വന്തെ.