44 ചത്താ പുറത്തുക്ക് വന്തെ; അവൻ കാലാം കയ്യാം തുണീൽ കെട്ടീം മുകറെ ചീലമുണ്ടിൽ മൂടീം വച്ചിരുക്കുമെ. “അവൻ കെട്ടെ പിരിച്ചിവുടിൻ; അവൻ പോകട്ടെ” ഒൺ ഏശു ചൊല്ലിയെ.
പുറകോട് ഏശു അവറകാക്ക്, “ഏനീ ചെയ്യതെ ആരുകാലും ചൊൽവാനില്ലെ” ഒൺ തിട്ടമിട്ട് ചൊല്ലിയാലെ പുള്ളേക്ക് തീനാം തണ്ണിയാം കൊടിൻ ഒൺ ചൊല്ലിയെ.
കടശീലാളുമെ വന്തു, ‘എശമാനനേ, നീ തന്തെ പൊൻ പണം ഇതി, ഏൻ ഒരു ചീലമുണ്ടിൽ തെരുത്ത് ഓമ്പി വച്ചിരുന്തെ.
അന്നേരം ചത്താ എന്തിയിരുന്ത് കുരവുടുകേക്ക് തലവച്ചെ; പിന്നെ ഏശു അവനെ തള്ളേക്ക് തിരുപ്പി കൊടുത്തെ.
ഏനും തകപ്പനും ഒരേ ഒൺതാൻ.”
“അം കല്ലെ എടുത്ത് മാത്തിൻ” ഒൺ ഏശു ചൊല്ലിയെ. അത്തുക്ക് ചത്താളിലെ പെയ്‌ങ്കായാനെ മാർത്തെ, “കരുത്താവേ, അവൻ ചത്ത് നാലുനാൾ ആയേയെ; ഇപ്പെ അവൻ ഉടമ്പുക്ക് മണം വച്ച് കാണും” ഒൺ ചൊല്ലിയെ.
ഇതെ ചൊല്ലിയോഞ്ച് ഏശു, “ലാശരേ, പുറത്തുക്ക് വര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.
അവറെ ഏശുവിലെ പിണമെ എടുത്ത് എകൂതര് പിണമെ പൂത്തിടിനെ റീതീൽ ഇം മണക്കിനെ തയിലമാം തേച്ച് തുണീൽ തിരച്ച് കെട്ടി,
അവൻ കല്ലറയകത്തുക്ക് കുനിഞ്ച് നോയ്‌ക്കവോളെ ഏശുവിലെ ഉടമ്പ് തിരച്ച് വച്ചിരുന്തെ തുണി മട്ടും അങ്ക് കിടക്കിനതെ കണ്ടെ; ഒണ്ണാ അകത്തുക്ക് ഓറിയതില്ലെ.
മട്ടുമില്ലെ ഏശുവിലെ തലേക്ക് ചുത്തി കെട്ടി വച്ചിരുന്തെ ഉറുമാൽ ഉടമ്പുക്ക് തിരച്ചിരുന്തെ തുണി കിടക്കിനാൻനുൺ വോറൊരു ഇടത്തിൽ ചുരുട്ടി വച്ചിരുക്കിനതെ കണ്ടെ.
തകപ്പൻ ചത്തവേരാളെ എത്തുകേം അവറാത്തുക്ക് ഉശിരെ കൊടുക്കുകേം ചെയ്യിനതുവോലെ മകനും ഉടയാക്ക് പുടിച്ചവേരാക്ക് ഉശിരെ കൊടുക്കിനെ.
ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, ചത്തവേരാ തെയ്‌വ മകനിലെ ചത്തമെ കോക്കുകേം കേട്ടവേരാ ഉശിരോടെ പിശയ്‌ക്കുകേം ചെയ്യിനെ കാലം വരും; ഇപ്പെ വന്തുമിരുക്കിനെ.
ഉലകത്തിലെ മുച്ചൂടാം ഉടയാ ചൊൽപ്പടീക്ക് കുടക്കുവേക്കാനെ തെയ്‌വം ഉടയാ ചക്കിതീൽ പുശു മനിശരായെ നങ്കളെ ഉടയാ മകിമെ ഒള്ളെ ഉടമ്പുവോലെ ഉരുവപ്പെടുത്തും.
ഉശിരോടിരുക്കിനാളും താൻ. ഏൻ ചത്താതാൻ; ഒണ്ണാ ഇതി, എണ്ണേക്കുമായ് ഉശിരോടിരുക്കിനെ; ചാവിലേം പാതാളത്തിലേം ചാവി എൻ കയ്യിൽ ഒണ്ട്.