40 അന്നേരം ഏശു അപ്പിൺകാൽ, “നമ്പിയാ നീ തെയ്‌വത്തിലെ മകത്തമെ കാണും ഒൺ ഏൻ നിൻകാൽ ചൊല്ലിയതാനേ?” ഒൺ ചൊല്ലിയെ.
ഏശു അവറകാക്ക്, “നിങ്കെ നമ്പിക്കേലെ കുറവുനാലതാൻ; കടുകു മണീലത്തിനെ നമ്പിക്കെ നിങ്കാക്കിരുന്താ ഇം മലേകാൽ ഇവുടെ നുൺ അക്ക് തള്ളി നീങ്ക് ഒൺ ചൊല്ലിയാ അത് നീങ്കും; നിങ്കാക്ക് ഒണ്ണും മുടിയാതിരാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
അത്തുക്ക് ഏശു, “ചെയ്‌വെ കൂടുമീ ഒണ്ണീ? നമ്പിക്കെ ഇരുക്കിനവൻനാലെ എല്ലാം നടക്കും.”
വശനം മനിശനിലെ ഉരുവത്തിൽ ഇരക്കമും ചത്തിയമും നുറഞ്ചവനായി നങ്കെ ഇടേൽ വന്ത് കുടിയിരുന്തെ. തകപ്പനിലെ ഒരേ ഒരു മകൻ ഒണ്ണെ നിലേക്ക് അവനുക്ക് കിടച്ചെ മകിമയെ എങ്കെ കണ്ടെ.
ഏശുവുക്ക് ഇതെ കേട്ടവോളെ, “ഇം നോയ് ചാവോടെ മുടീകേക്കില്ലെ, പിന്നെ തെയ്‌വത്തിലെ മകത്തത്തുക്കും അകനെ തെയ്‌വ മകനുക്ക് മകത്തം കിടയ്‌ക്കിളത്തുക്കുംതാൻ” ഒൺ ചൊല്ലിയെ.
എശ്ശയ്യാവ് ഏശുവിലെ മകത്തമെ കാണുകേം അവനെ ചൊല്ലി ചൊൽകേം ചെയ്യനാലതാൻ ഇതെ ചൊല്ലിയത്.
അത്തുക്ക് ഏശു, “അവനോ അവൻ തായ് തന്തേരോ പാപമെ ചെയ്യതുനാലെ നാത്തെ, തെയ്‌വത്തിലെ ചെയ്‌തി അവനേത്തിൽ വെളിപ്പടുകേക്കുചൂട്ടിതാൻ.
അതുമട്ടുമില്ലെ നങ്കെ രാടിപിരാടിയവോളെ നങ്കെ പാപംനാലെ നങ്കെ ഏശുകിരിശ്ത്തുവും മത്തും ചാവുകേം അവൻ ഉടയാ തകപ്പനിലെ മകത്തത്തിൽ ഉശിരോറി എന്തിയതുവോലെ നാമും അവനും മത്തും പിശയ്‌ക്കിളത്തുക്ക് ഉശിരോറി എന്തിയിരുക്കിനെ.
മുക്കാക്ക് നീയ്‌ങ്കെ മുകറിൽ കരുത്താവിലെ മകിമെ വെളിപ്പടുത്തിനവേരാതാൻ നങ്കെ; ആത്തുമാവാനെ കരുത്താവിൽ നുൺ വരിനതും എപ്പണും വളന്ത് വരിനതുമാനെ അം മകിമെ നങ്കളെ കരുത്താവിലെ ഉരുവമായ് ഉരുവപ്പടുത്തിനെ.
“ഇരുട്ടിൽ നുൺ വെട്ടം ഒണ്ടാകട്ടെ” ഒൺ ചൊല്ലിയെ തെയ്‌വം ഏശു കിരിശ്‌ത്തുവിലെ മുകറുനാലെ നങ്കെ ഇതയങ്കാട്ടിൽ വെളിച്ചമായ് കത്തിനെ; ഇത് തെയ്‌വ മകിമേലെ അറിവെ നങ്കാക്ക് തരുവിളത്തുക്കുതാൻ.