50 ഏശു അവൻകാക്ക്, “നീ അത്തി മരത്തിനടീൽ ഇരുക്കിനതെ ഏൻ കണ്ടെ ഒൺ ഏൻ നിൻകാക്ക് ചൊല്ലിയതെ നീ നമ്പിനതീ? നീ ഇതക്കാട്ടിലും വൻ കാരിയങ്കാടെ കാണും” ഒൺ വതിലെ ചൊല്ലിയെ.
ഒള്ളാക്കു കനേകം കൊടുക്കും അകനെ അവനുക്ക് കനേമാ ഒണ്ടാകും; നാത്താകാലോ അവനുക്കൊള്ളതകൂടി എടുത്താകും.
അവൻ വശിയരുകിലെ ഒരു അത്തി മരമെ കണ്ടാലെ അത്തുക്ക് കിട്ടേക്ക് പോയെ; ഒണ്ണാ അത്തിൽ ഇലെ അല്ലാതെ പശമെ ഒണ്ണാം കണ്ടതില്ലെ; അതുനാലെ “ഇനിയിരുന്ത് ഒരുനാളും നിന്നേത്തിൽ പശം ഒണ്ടാകാതിരിക്കട്ടെ” ഒൺ അത്തുകാക്ക് ചൊല്ലിയെ; അപ്പണേ അത്തി ഉലന്ത് പറന്തേയെ.
ഒള്ളാക്കു കനേകം കൊടുക്കും ഒണ്ണാ നാത്താകാലോ അവനുക്കൊള്ളതകൂടി എടുത്താകും.
കരുത്താവ് തൻകാൽ ചൊല്ലിയത് നടക്കുമൊൺ നമ്പിയവെ ഓകമൊള്ളാ.”
ഏശു ഇതെ കേട്ട് അരിശുകപ്പട്ട് തനക്ക് പുറകോടേ വന്തെ മാനടവൻകാക്ക് തിരുമ്പിയാലെ, “ഇശ്‌രവേൽ മാനടവനിലെ ഒരാളിൽ കൂടി ഇപ്പേരുപ്പട്ടെ നമ്പിക്കയെ ഏൻ കണ്ടു കേട്ട് ഇരുക്കിനതില്ലെ ഒൺ ഏൻ നിങ്കകാൽ ചൊന്നെ” ഒൺ ചൊല്ലിയെ.
അവ്വോളെ നതാനിയേൽ, “റബീ, നീ തെയ്‌വ മകൻതാൻ; നീ താൻ ഇശ്‌രവേലിലെ രാശാവ്” ഒൺ വതിലെ ചൊല്ലിയെ.
പിന്നേം അവൻ ചൊല്ലിയത്, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നത്, മേലോകം തുറന്ത് ഇരുക്കിനതും തെയ്‌വ തൂതരുകാട് മനിശൻ മകൻകാക്ക് ഓറുകേം ഉറങ്കുകേം ചെയ്യിനതാം നിങ്കെ കാണും.”
അന്നേരം ഏശു അപ്പിൺകാൽ, “നമ്പിയാ നീ തെയ്‌വത്തിലെ മകത്തമെ കാണും ഒൺ ഏൻ നിൻകാൽ ചൊല്ലിയതാനേ?” ഒൺ ചൊല്ലിയെ.
പിന്നെ ഏശു അവൻകാക്ക്, “നീ എന്നെ കണ്ടനാലെ നമ്പിയെ; കാണാതെ നമ്പുനവൻ ഓകമൊള്ളവേരാ” ഒൺ ചൊല്ലിയെ.