37 ഇകനെ അവൻ ചൊല്ലിയതെ അം ഇരണ്ടു ശിശിയരുകാടും കേട്ടവോളെ അവറെ ഇരണ്ടാളും ഏശുവുക്ക് പുറകോടേ പോയെ.
ഏശു അത്തോടെ നടന്ത് പോനതെ കണ്ടാലെ, “ഇതി, തെയ്‌വത്തിലെ ആട്ടുക്കുഞ്ചി” ഒൺ ചൊല്ലിയെ.
ഏശു തിരുമ്പി നോയ്‌ക്കവോളെ അവറെ തനക്ക് പുറകോടേ വരിനതെ കണ്ടെ. അന്നേരം അവൻ അവറകാക്ക്, “നിങ്കാക്ക് എന്തനേത്ത് വേണും?” ഒൺ കേട്ടെ. അത്തുക്ക് അവറെ വാത്തിയാര് ഒൺ ചൊന്നെ, “റബീ, നീ ഏടെ പിശയ്‌ക്കിനെ?” ഒൺ കേട്ടെ.
പിത്തുനാ ഏശു കെലീലാവുക്ക് പോകേക്ക് പയണപ്പട്ടവോളെ പിലിപ്പോശെ കണ്ടെ; ഏശു അവൻകാക്ക് “എനക്ക് പുറകോടേ വര്” ഒൺ വുളിച്ചെ.
ഒണ്ണിരുന്താലും കിരിശ്ത്തു നങ്കാക്കുചൂട്ടി എന്തെ ചെയ്യെ ഒൺ കോക്കിനത്തിലിരുന്ത് തെയ്‌വത്തിൽ നമ്പുകേക്ക് ആരുക്കുമാകും.
നിങ്കെ വായിൽ നുൺ തിശനാത്തെ പേച്ച്‌വാത്തെ ഒണ്ണും വരുവാനില്ലെ; കോക്കിനവനുക്ക് ഇരക്കം കിടയ്‌ക്കിളെ നിലമേൽ അവറെ നമ്പിക്കെ വളത്തുകേക്കാനെ നല്ലെ വാക്കുകാടെ മട്ടും ചൊല്ലോണും.
“വരിൻ” ഒൺ തെയ്‌വത്തിലെ ആത്തുമാവും ഏശുവുക്കുചൂട്ടി ഒരിയ്‌ങ്കി ഇരുക്കിനെ മണവാട്ടീം ചൊന്നെ; അതെ കോക്കിനവനും “വരിൻ” ഒൺ ചൊല്ലട്ടെ; തവിക്കിനവൻ വരട്ടെ; ആശിക്കിനവൻ ഉശിര് തണ്ണിയെ മത്തം കുടിയ്‌ക്കട്ടെ.