25 “നീ കിരിശ്‌ത്തുവോ ഏലിയാവോ പലകപ്പാട്ടുക്കാറനോ അല്ലെ ഒണ്ണാ നീ രാട്ടിപിരാട്ടിനത് എന്തുക്ക്?” ഒൺ കേട്ടെ.
“ചെൻ കെലീലേലെ നശരത്തിൽ നുണ്ണൊള്ളെ പലകപ്പാട്ടുക്കാറനാനെ ഏശുതാൻ” ഒൺ മാനടവൻകാട് ചൊല്ലിയെ.
ഏശു തെയ്‌വ ആലയത്തുക്ക് തിരുമ്പി വന്ത് പടിയ്‌ക്കെ വച്ചിരുന്തവോളെ വലിയെ പൂയാരിയേരും മാനടവൻകാട് മൂപ്പരുകാടും ഏശുവുകാക്ക്, “എന്തൻ അതികാരത്തിൽനേ നീ ഇതെ ചെയ്യിനത്? ഇതെ ചെയ്‌കേക്ക് നിനക്ക് അതികാരമെ തന്തത് ആര്?” ഒൺ കേട്ടെ.
അവറെ ഉടവുറെ ചെയ് നടന്തെ പാപമെ എല്ലാം ഏത്തു ചൊല്ലിയവോളെ ഓകന്നാൻ അവറളെ ഓർത്താൻ ആത്തിൽ രാട്ടിപിരാട്ടിയെ.
പരീശര് കൂട്ടത്തിൽ നുൺ വന്തെ ചിലയാളുകെ,
“ഇം ഏശുവെ പേരേത്തി മനിശെ മാനടവനെ പടിയ്‌ക്കെ വയ്‌പ്പാനില്ലെ ഒൺ എങ്കെ നിങ്കകാക്ക് തിട്ടമിട്ടതാനേ?” അപ്പണും നിങ്കെ എങ്കെ ചൊല്ലിയതെ കോളാതെ നിങ്കെ ഉവതേശമെ എരുശലേമിലവേരാക്കെല്ലാം വെളിവായ്‌ക്കി കൊടുക്കിനെ; അം മനിശൻ ചാവിലെ കുത്തമെ എങ്കെ തലേൽ വയ്‌പ്പതാനീ നിങ്കെ കങ്കണം കെട്ടിനത്.