21 അന്നേരം അവറെ അവൻകാക്ക്, “പിന്നെ നീ ആര് ഏലിയാവീ?” ഒൺ കേട്ടെ. അത്തുക്ക് “ഇല്ലെ” ഒൺ വതിലെ ചൊല്ലിയെ. “പിന്നെ നീ പലകപ്പാട്ടുക്കാറനീ?” ഒൺ കേട്ടവോളെ “ഇല്ലെ” ഒൺ അവൻ വതിലായ് ചൊല്ലിയെ.
ഏൻ ചൊന്നെ പേച്ച് വാത്തേ നമ്പുകേക്ക് നിങ്കാക്ക് മനശൊണ്ടായാ വരുമൊൺ പലകപ്പാട്ടുക്കാറാ ചൊല്ലിയെ ഏലിയാവു ഓകന്നാൻതാൻ ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.
“ചിലരെ ചൊന്നത് ഓകന്നാൻ രാട്ടിപിരാട്ടുകാറൻ താൻ ഒണ്ണും വോറേ ചിലരെ ഏലിയാവുതാൻ ഒണ്ണും ഇനിയൊള്ളവേരാ ചൊന്നത് ഇരമ്മിയാവോ പലകപ്പാട്ടുക്കാറാളിൽ ഒരാളോ താൻ ഒണ്ണും താൻ” ഒൺ അവറെ ചൊല്ലിയെ.
“ചെൻ കെലീലേലെ നശരത്തിൽ നുണ്ണൊള്ളെ പലകപ്പാട്ടുക്കാറനാനെ ഏശുതാൻ” ഒൺ മാനടവൻകാട് ചൊല്ലിയെ.
അവൻ തന്തേരുകാടാം മക്കളാം ഒത്തുമേലാക്കും, ചൊന്നെ ചൊൽ ഉറയാത്തവേരാളെ നീതിമാൻമാരുകാട് അറിവുക്ക് തിരുപ്പീം, കരുത്താവിലെ വരവുക്ക് മാനടവനെ ഒരുക്കുവച്ചൂട്ടി ഏലിയാവ് ഒണ്ണാ ചക്കിതീൽ കരുത്താവുക്ക് മിന്നേ പോകും.”
പിന്നേം അവറെ അവൻകാൽ, “നീ ആരൊൺ ചൊൽ? എങ്കളെ ഇക്ക് കടത്തി വുട്ടവേരാകാൽ വതിലെ ചൊൽവിളത്തുക്കുചൂട്ടി നീ നിന്നചൊല്ലി എന്തെ ചൊന്നെ ഒൺ ചൊൽ” ഒൺ ചൊല്ലിയെ.
“നീ കിരിശ്‌ത്തുവോ ഏലിയാവോ പലകപ്പാട്ടുക്കാറനോ അല്ലെ ഒണ്ണാ നീ രാട്ടിപിരാട്ടിനത് എന്തുക്ക്?” ഒൺ കേട്ടെ.
അവൻ ചെയ്യെ അടകാളമെ കണ്ടോൺ ആളുകെ, “ഉലകത്തുക്ക് വരുകേക്കിരുക്കിനെ പലകപ്പാട്ടുക്കാറൻ ചെൻതാൻ ചത്തിയം” ഒൺ ചൊല്ലിയെ.
അവൻ വാത്തകാടെ കേട്ടാലെ ആൾ കന്നേൽ ചിലവേരാ, “വരുകേക്കൊള്ളെ പലകപ്പാട്ടുക്കാറൻ മെച്ചക്കമാ ചെൻതാൻ” ഒൺ ചൊല്ലിയെ.