14 നിങ്കളിൽ ആരൊണ്ണാലും നോയാളിയാ കിടന്താ അവൻ പള്ളീലെ മൂപ്പരുകാടെ വരുത്തട്ടെ. അവറെ കരുത്താവു നാമത്തിൽ അവനുക്ക് എണ്ണേ തേച്ച് അവനുക്കുചൂട്ടി വായാതട്ടെ.
പാമ്പെ കയ്യിലെടുക്കും ചാകിളവോലത്തെ എന്തെ തുണ്ണാലും അവറാത്തുക്കു ഒണ്ണും വാരാത്ത്; അവറെ കയ്യെ വച്ച് വായാതിയാ നോയാളികേക്ക് ചുകം കിടച്ചോകും.”
മുനി പുടിച്ചവേരാളേത്തിൽ നുൺ മുനിയെ ഉറയ്‌ക്കി കനേം നോയാളികേക്ക് എണ്ണെ തേച്ച് വായാതി ചുകമെ കൊടുത്തെ.
അവറെ അതെ അകനതാൻ ചെയ്യെ. ബർന്നബാശും ശവുലും കയ്യിൽ മൂപ്പരുകാട്ടുക്ക് കൊടുപ്പേക്ക് കൊടുത്തുവുട്ടെ.
പവുലോശും ബർന്നബാശും ഒവ്വൊരു ശവേലും പോയ് ചിലവേരാളെ മൂപ്പരുകാടായ് പട്ടമെ കൊടുത്ത് ആയ്‌ക്കി വയ്‌ക്കുകേം നോയ്‌മ്പെ ഇരുന്തും വായാതി കിടന്തും തങ്കെ നമ്പിക്കെ വച്ച കരുത്താവുകാൽ അവറളെ ഒപ്പണയ്‌ക്കുകേം ചെയ്യെ.
പവുലോശും ബർന്നബാശും കൂട്ടത്തിൽ പോയവേരാളും എരുശലേമിൽ പോയവോളെ ശവേലവേരാളും അപ്പോശ്‌ത്തലരളും മൂപ്പൻമാരുകാടും അവറളെ പിരിയമാ കൂട്ടിയെടുത്ത് കൊണ്ടേയെ; തെയ്‌വം തങ്കെ കൂട്ടത്തിൽ ഇരുന്ത് ചെയ്യതെ എല്ലാം അവറെ അങ്ക് ഇരുന്തവേരാകാൽ ചൊല്ലിയെ.
പുബുളിയോശ് തന്താര് നോവുനാലേം തൂർകെ പുടിച്ചും കിടക്കുമെ. പവുലോശ് അവ്വാൾകാൽ പോയ് കയ്യെ വച്ച് വായാതിയതും നോയ് വുട്ടുപോയെ.
പത്തിരോശ് അവറളെ എല്ലാം പുറത്തുക്ക് കടത്തിവുട്ടാലെ മുട്ടക്കുത്തി നുൺ വായാതി ചാവുകാക്ക് തിരുമ്പി നോയ്‌ക്കാലെ, “തവീതാളേ എന്ത്” ഒൺ ചൊല്ലിയെ; അവെ കണ്ണെ തുറന്ത് പത്തിരോശെ കണ്ട് എന്തി ഇരുന്തെ.
ഏൻ നിന്നെ കിരേത്താവ് ഒണ്ണെ തുരുത്തിൽ വുട്ട് പോമണ്ടിയേയത് എന്തുക്കൊണ്ണാ അങ്ക് ചെയ് ഓയാതെ കിടക്കിനെ കാരിയമെല്ലാം നന്തി നൽവണം ചെയ്‌വേക്കും ഏൻ നിൻകാൽ ചൊല്ലിയതുവോലെ ഒവ്വൊരു പട്ടണത്തിലും മൂപ്പരുകാടെ ആയ്‌ക്കി വയ്‌ക്കേക്കുചൂട്ടീം താൻ.