4 അമ്പാൾ എത്തിനെ വലിയവൻ ഒൺ നോക്കിൻ; നങ്കെ വലിയോരാനെ അബുറാകാമുക്ക് പടേൽ കിടച്ചെ എല്ലാ മുതലിലേം പത്തിലൊൺ ഓകരിയെ അമ്പാളുക്ക് കൊടുത്തതാനെ?
മാളേ, നങ്കെ ചാതീലെ വലിയോരാനെ താവീത് ചത്ത് പൂത്തുമോഞ്ചേയെ ഒൺ എനക്ക് നിങ്കകാൽ ഉറപ്പാ ചൊല്ലാമില്ലേ; അവൻ മടെ ഇപ്പണും നങ്കെ കാണതാനേ?
“അകനെ അബുറാകാം തെയ്‌വമെ നമ്പിയെ. അതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനെ വാക്ക് അകനെ നടമായെ. അതുമട്ടുമേയല്ലെ അവ്വാൾക്ക് തെയ്‌വത്തിലെ ഇണങ്കൻ ഒണ്ണെ പേരും കിടയ്‌പ്പേക്കായെ.