24 നിങ്കളെ കൊണ്ണടക്കിനെ എല്ലാരുക്കും തെയ്‌വത്തിലെ എല്ലാ ആളുകേക്കും വണക്കമെ ചൊല്ലിൻ. ഇത്തലി എന്നാനിലവേരാളും നിങ്കളെ വണക്കമെ ചൊല്ലിയിരുക്കിനെ.
അവുടെ വച്ച് പൊന്തോശുകാറൻ അക്കിലാവ് ഒണ്ണെ എകൂതനാം അവൻ പെൺ പിരിശ്‌ക്കിലാവാം കണ്ടെ; എല്ലാ എകൂതരും റോമാ പട്ടണത്തിലിരുന്ത് മണ്ടോണും ഒൺ കിലോതിയശ് രാശാവ് കൽപ്പനേ ഇട്ടനാലെ അവ്വിടേക്ക് ഇത്തലി ഒണ്ണാനിലിരുന്ത് വന്തവേരാതാൻ ഇം ആണും പെണ്ണും. പവുലോശ് അവറളെ പോയ് കണ്ടെ.
എങ്കളെ കപ്പലിലേത്തി ഇത്തല്ലീക്ക് കൊണ്ടോകേക്ക് തീര്‌പ്പായവോളെ പവുലോശാം വോറേ തടവാളികളാം റോമാ രാശാവ് പട്ടാളെ കൂട്ടത്തിലെ ഒരു ശതാതിപനാനെ ഊലിയോശ് കയ്യിൽ ഏത്തു വുട്ടെ.
അത്തുക്ക് അനന്നിയാശ്, “കരുത്താവേ, അം മനിശൻ എരുശലേമിലിരുന്തെ നിൻ ശിശിയരുകാട്ടുക്ക് എത്തിനാരം തൊല്ലയെ ചെയ്യെ ഒൺ കനേമാളുകെ ചൊല്ലിയിരുക്കിനതെ ഏൻ കേട്ടുമിരുക്കുകീ.
തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും ഏശുവിൽ നമ്പുനെ തമ്പി തിമോത്തിയോശും കൊരിന്തിലൊള്ളെ തെയ്‌വ ശവേക്കും അക്കായാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ തെയ്‌വത്തിലെ ചുത്തമാനവേരാക്കും എളുതിനത്.
നമ്പിക്കെ ഒള്ളവേരാ ബൂറാ നിങ്കാക്ക് വണക്കമെ ചൊന്നെ.
കിരിശ്ത്തു ഏശുവ് പണ്ണക്കാറായാനെ പവുലോശും തിമോത്തിയോശും പിലിപ്പിയാവിൽ കിരിശ്ത്തു ഏശുവെ നമ്പി ഇരുക്കിനെ ചുത്തമാനവേരാക്കും പള്ളീലെ മൂപ്പരുകാട്ടുക്കും പള്ളീലെ ഏവലാളികേക്കും എളുതിനത്,
ഇങ്കിളെ തെയ്‌വ മക്കകാട് മുച്ചൂടും മുയ്‌ക്കമാ കയിശര് രാശാവ് കൊട്ടാരത്തിൽ ഒള്ളവേരാളും നിങ്കാക്ക് വണക്കമെ ചൊന്നെ.
നങ്കെ തകപ്പനാനെ തെയ്‌വത്തുകാൽ നുൺ നിങ്കാക്ക് ഇരക്കമും അമതീം കിടയ്‌ക്കട്ടെ.
എന്തൊണ്ണാ കരുത്താവാനെ ഏശുവുകാൽ നിനക്കൊള്ളെ നമ്പിക്കയാം തെയ്‌വ മക്കകാട് മുച്ചൂട്ടുകാലും നിനക്കിരുക്കിനെ ആത്തിരമാം എനക്ക് കേൾവിപ്പട്ടിരുക്കിനെ.
നിങ്കളെ കൊൺ നടക്കിനവേരാ ചൊല്ലെ പാലിച്ച് കീൾപ്പട്ട് ഇരിനിൻ; എന്തൊണ്ണാ അവറെ തെയ്‌വത്തുകാൽ കണക്കെ കൊടുക്കെ വേണ്ടവേരാനാലെ നിങ്കളെ അവറെ കാക്കിനെ; അവറെ ഇതെ നരക്കത്തോടെ ചെയ്‌കേക്ക് ഇടയാക്കാതെ പിരിയത്തോടെ ചെയ്‌കേക്ക് ഇടയാക്കിൻ; അല്ലേയ്‌ക്കൊണ്ണാ നിങ്കാക്കത് നല്ലതില്ലെ.
നിങ്കകാൽ തെയ്‌വ വശനമെ ചൊല്ലി തന്ത് കൊണ്ണടന്തവേരാളെ നിനച്ചോകോണും; അവറെ നമ്പിക്കയാം പിശപ്പാം കണ്ട് നിങ്കളും അകനയേ പിശേനിൻ.