7 അമ്പോളെ ഏൻ ചൊല്ലിയത്, ‘ഇതീ, ഏൻ വരിനെ; പൊത്തകെ ചുരുളിൽ എന്നചൊല്ലി എളുതിയിരുക്കിനെ; തെയ്‌വമേ, നിൻ പിരിയമെ ചെയ്‌കേക്ക് ഏൻ വരിനെ.’”
ഏശു അവറാത്തുകാക്ക് ചൊല്ലിയത്, “എന്നെ കടത്തി വുട്ടവനിലെ പിരിയമെ ചെയ്യിനതും അവൻ എനക്ക് ഏത്തു വുട്ടെ വേലേ ചെയ് മുടിക്കിനതും താൻ എൻ തീൻ.
എനക്കേ ഒണ്ണാം ചെയ്‌കേക്ക് കൂടാത്ത്; ഏൻ കോക്കിനതുവോലെ നായമിടിനെ; എൻ വിതിയെന്നത് നീതി ഒള്ളെ വിതിതാൻ; എന്തൊണ്ണാ ഏൻ എൻ പിരിയമെ ഇല്ലെ, എന്നെ കടത്തി വുട്ടവൻ പിരിയമെ താൻ ചെയ്‌കേക്ക് നിനയ്‌ക്കിനത്.
ഏൻ മേലോകത്തിൽ നുൺ ഉറങ്കി വന്തിരുക്കിനത് എൻ പിരിയമെ ചെയ്‌കേക്ക് നാത്തെ, എന്നെ കടത്തി വുട്ടാളിലെ പിരിയമെ ചെയ്‌കേക്കുതാൻ.