30 ഒണ്ണാ തെയ്‌വ പൊത്തകത്തിൽ എന്തെ ചൊന്നനേ, “വെപ്പാട്ടീക്ക് പുറന്തെ മകൻ ചൊന്തെ പെണ്ണുക്ക് പുറന്തെ മകനുക്കൊള്ളെ ചൊത്തിൽ അവകാശി ആകാത്ത്” അതുനാലെ വെപ്പാട്ടിയാം മകനാം വീയ് ഒറിയോണും.
ഒരു അടിമേക്ക് ഒരു കൂരേൽ എണ്ണേക്കും ഇരുക്കേക്ക് കൂടാത്ത്. ഒണ്ണാ മകനാനവൻ എണ്ണേക്കും അക്കൂരേൽ ഇരുക്കും.
അതുനാലെ തെയ്‌വം ഉടയാ പുറിച്ചെടുത്തെ ആളുകളെ ഒരുനാളും ഒറിഞ്ച് പോടാത്ത്. പലകപ്പാട്ടുകാറൻ ഏലിയാവ് ഇശ്‍രവേലിയരെചൊല്ലി വായാതിയത് എകനെ ഒൺ തിരുവെളുത്തിൽ നിങ്കെ വാശിയാത്തതീ?
എന്തൊണ്ണാ, “തെയ്‌വം ചൊല്ലിയതെ അബുറാകാം നമ്പിയതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ” ഒൺ എളുതിയിരുക്കിനതാനെ?
ഒണ്ണാ തെയ്‌വ പൊത്തകത്തിൽ ചൊന്നത് ഇവ്വുലകമെല്ലാം പാപത്തിലെ ചക്കിതീൽതാൻ എമ്പട്ടു കിടക്കിനെ ഒൺ താൻ; അതുനാലെ ഏശുകിരിശ്ത്തുവിൽ നമ്പുനവനുക്ക് തെയ്‌വം വാക്കാരെ ചൊല്ലിവച്ചെ എണ്ണെണ്ണേക്കുമൊളെള പിശപ്പെ അവൻ അവറാത്തുക്ക് കൊടുത്തിരുക്കിനെ.
എകൂതരല്ലാത്തവേരാളെ ഉടവുറെ നമ്പിക്കനാലെ തെയ്‌വമും മത്തും നിരപ്പാക്കും ഒൺ തെയ്‌വ പൊത്തകത്തിൽ മിന്നേക്കൂട്ടി ചൊല്ലിയിരുക്കിനെ. അതുനാലെ “നിന്നോടെ മനിശെ മാനടവനുക്ക് ബൂറാ നൽമെ കിടയ്‌ക്കും” ഒണ്ണെ അം പുതുവൻ ചേതിയെ തെയ്‌വം അബുറാകാമുകാക്ക് മിന്നേ ചൊല്ലിയിരുക്കിനെ.
അബുറാകാമുക്ക് ഇരണ്ട് ആൺ മക്കെ ഒണ്ടായെ; ഒരാ അടിമയാനെ വെപ്പാട്ടീക്ക് പുറന്താളും ഇനിയൊരാ ചൊന്തെ പെണ്ണുക്ക് പുറന്താളും ഒൺ തെയ്‌വ പൊത്തകത്തിൽ എളുതിയിരുക്കിനെ.
അതുനാലെ ഇണങ്കരേ, നങ്കെ വെപ്പാട്ടീക്ക് പുറന്തെ മക്കയില്ലെ ചൊന്തെ പെണ്ണുക്ക് പുറന്തെ മക്കതാൻ.
“നങ്കാക്ക് ഉതവിയെ ചെയ്‌കേക്ക് തെയ്‌വം നങ്കളിൽ തന്തിരുക്കിനെ ആത്തുമാവ് നങ്കെ തെയ്‌വമെ വുട്ട് അകന്ത് പോവാനില്ലെ ഒൺ വയ്‌രായ്‌ക്കമാ നിക്കിനെ” ഒൺ തെയ്‌വ വശനത്തിൽ എളുതിയിരുക്കിനത് വുറുതാവീ?