18 ഏൻ നിങ്കെ കൂട്ടത്തിൽ ഒള്ളവോളെ മട്ടുമില്ലെ നല്ലെ കാരിയമെ ചെയ്യിളത്; എപ്പണും നല്ലെ കാരിയമെ ചെയ്‌കേക്ക് ഉശാരോടെ ഉന്നം വയ്‌ക്കിനത് നല്ലതാൻ.
“നിൻ ആലയമെചൊല്ലിയൊള്ളെ എരിവ് എന്നെ തിന്നെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതെ അന്നേരമെ അവൻ ശിശിയരുകാട് നിനച്ചെ.
അതുനാലെ ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നിങ്കെ ഉറപ്പൊള്ളവേരാളും കുലുങ്കാത്തവേരാളും ആകോണും; നിങ്കെ കരുത്താവിൽ ചെയ്യിനെ ഒവ്വൊരു കാരിയമും വുറുതാവില്ലെ ഒൺ അറിഞ്ചിരുക്കിനനാലെ കരുത്താവിലെ വേലേൽ എപ്പണും പെരികി വരിനവേരാളുമാനിൻ.
നിങ്കകാൽ മുതെ നല്ലെ ചേതിയെ ചൊൽകേക്ക് വന്തവോളെ എൻ ഉടമ്പുക്ക് ചീണമൊണ്ടായെ ഒൺ നിങ്കാക്കെല്ലാം തിക്കിനൊള്ളതാനെ?
നിങ്കകാൽ അക്കറേൽ ഇരുക്കിനെ കനേകംവേരാ ഒണ്ട്; ഒണ്ണാ നിങ്കെ അറിവുകാടെ കലക്കിനവേരായാനെ അവറെ നിനവുകാട് നല്ലതില്ലെ; അവറെ ആശെ ഒണ്ണത് നിങ്കളെ എങ്കളിൽ നുൺ പുറിച്ച് നിങ്കാക്ക് എങ്കകാക്കിരുക്കിനെ അതേ മനശെ അവറാത്തുക്ക് നേടിളത്തുക്ക് താൻ.
ഇപ്പെ ഏൻ നിങ്കളും മത്തും അങ്ക് ഇരുന്തതായപ്പെ ഒൺ ഏൻ ആശിക്കിനെ; അകനെ ആയതായപ്പെ നിങ്കകാക്ക് പരമാത്തിരമാ ചൊല്ലി തരുവനായെ; നിങ്കളെ ചൊല്ലി നിനയ്‌ക്കിനവോളെ എനക്ക് എന്തെ ചെയ്യോണും ഒൺ തിക്കിലെ.
എന്തു വന്താലും കിരിശ്ത്തുവു നല്ലെ ചേതിയെ നമ്പുനവേരാളവോലെ നിങ്കളും പിശേൻ. അകനയൊണ്ണാ ഏൻ നിങ്കളെ വന്ത് കാൺകയോ നിങ്കളെ ചൊല്ലി കോക്കയോ ചെയ്യിനവോളെ ഒരേ ആത്തുമാവിൽ നിലെ നിക്കിനെ ഒണ്ണും നല്ലെ ചേതീലെ നമ്പിക്കേക്കുചൂട്ടി ചരിയാനത്തിൽ കറുമമടേനെ ഒണ്ണും എനക്ക് തിക്കിനൊണ്ടാകും.
അതുനാലെ പിരിയമാനെ എൻ ഇണങ്കരേ, നിങ്കെ എപ്പണും തെയ്‌വത്തിലെ ചൊൽപ്പടീക്ക് ചെയ് നടന്തതുവോലെ ഏൻ ഇരുക്കിനവോളെ മട്ടുമില്ലെ ഏൻ നാത്തവോളേം രച്ചെ കിടച്ചവേരാ പിശയ്‌ക്കിളവോലെ നിങ്കളും തെയ്‌വത്തുക്ക് മില്ലോടെ പേടിയോടേം നടിയ്ങ്കീം പിശേനിൻ.
അവൻ നങ്കളെ എല്ലാ പാപത്തിൽ നുണ്ണും പുറിച്ചെടുത്ത് നയമാനെ കാരിയമെ ചെയ്‌കേക്ക് പിരിയമൊള്ളെ മാനടവനെ ചുത്തമായ്‌ക്കി ഉടയാക്കായ് പുറിച്ച് എടുക്കേക്ക് ഉടയാളമേ നങ്കാക്കുചൂട്ടി ഒപ്പണച്ചിരുക്കിനെ.
എനക്ക് പിരിയമൊള്ളവേരാകാക്കെല്ലാം ഏൻ പിണങ്കുകേം തണ്ടനെ കൊടുക്കുകേം ചെയ്യിനെ; അതുനാലെ നീ ഉശാരായിര്; മനമെ തിരുപ്പുകേം ചെയ്.