28 അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ ഇല്ലെ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ, ആണും പെണ്ണും ഒണ്ണില്ല; നിങ്കെ എല്ലാരും കിരിശ്ത്തു ഏശുവിൽ ഒൺമട്ടും താൻ.
ഇം ആട്ടുകൊട്ടിലിൽ പടാത്തെ വോറേ ആടുകാടും എനക്കൊളെള; അതുകാടാം ഏൻ കൂട്ടി കുടക്കിളതാൻ; അതുകാടും എൻ ഒച്ചെ കോക്കും; അകനെ ഒരു ആട്ടുകൂട്ടമും ഒരു ഇടയനും ആകും.
അങ്ക് ഇരുന്തെ ആളുകേക്കുചൂട്ടി മട്ടുമില്ലെ അങ്കിങ്കാ കലഞ്ച് പോയ് പിശയ്‌ക്കിനെ തെയ്‌വ മക്കളെ മൊത്തമാ കൂട്ടി വരുത്തുകേക്കുച്ചൂട്ടീംതാൻ ഇകനെ ചൊല്ലിയത്.
ഏൻ ഇനി ഉലകത്തിൽ ഇരുക്കിനതില്ലെ; ഒണ്ണാ ചേരളോ ഉലകത്തിലേ ഇരുക്കിനെ; ഏനോ നിൻകാക്ക് വരിനെ. ചുത്തമാനെ തകപ്പനേ, നങ്കെ ഒത്തുമയാ ഇരുക്കിനതുവോലെ അവറളും ഒത്തുമയാ ഇരുക്കിളത്തുക്ക് നീ എനക്ക് തന്തെ നിൻ നാമത്തിൽ അവറളെ കാത്തോകോണുമേ.
കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ എനക്ക് ഒരു വെക്കക്കേടുമില്ലെ; എന്തൊണ്ണാ മുതെ എകൂതരും പിന്നെ എകൂതരല്ലാത്തവേരാളും അകനെ ആരെല്ലാം നല്ലെ ചേതിയെ നമ്പിനതോ അവറാത്തുക്കെല്ലാം രച്ചെ കിടയ്‌ക്കിളത്തുക്കൊള്ളെ തെയ്‌വ ചക്കിതി ഇം നല്ലെ ചേതിനാലെ കിടയ്‌ക്കിനെ.
അത് എന്തനേത്തൊണ്ണാ എകൂതനൊണ്ണാലും എകൂതനല്ലാത്തവനൊണ്ണാലും ഏശുകിരിശ്ത്തു തനക്കുചൂട്ടി ചെയ്യതെ നമ്പുനവൻ തെയ്‌വത്തുക്ക് മില്ലോട് നീതിമാനാകും.
എൻ പശേ പിശപ്പിൽ നുണ്ണും ഏശു എന്നെ രച്ചിച്ചതുനാലെ നായപുറമാണത്തുക്ക് എന്നെ ഒരു പാപിയായ് കുത്തം വിതിക്കേക്ക് കൂടാത്ത്.
അവനും മത്തും പങ്കാളികയാവപ്പോനെ പിശപ്പ് എകൂതരുക്ക് മട്ടുമില്ലെ വോറെ ഒള്ളെ ചാതികാട്ടുക്കെല്ലാം കിടയ്‌ക്കും.
എന്തൊണ്ണാ നമ്പിക്കെ നാത്തെ ആൺ അവൻ പെൺനാലേം നമ്പിക്കെ നാത്തെ പെൺ അപ്പിൺ ആൺ നാലേം ചുത്തമാക്കപ്പട്ടിരുക്കിനെ; അല്ലാതവോയപ്പെ നിങ്കെ പുള്ളകുട്ടികെ ചുത്തം നാത്തവേരാ ഒൺ വന്തോവനായെ; ഒണ്ണാ ഇപ്പണെ അവറളെ തെയ്‌വം ചുത്തമായ്‌ക്കിരുക്കിനെ.
പരിച്ചേതനെ ഏത്തതോ ഇല്ലയോ ഒണ്ണതില്ലെ, തെയ്‌വ കൽപ്പനേ പാലിക്കിനതീ ഒണ്ണതുതാൻ മുയ്‌ക്കമാനെ കാരിയം.
തെയ്‌വം അബുറാകാമുക്ക് കൊടുത്തെ വാക്കിലെ നൽവരം കിരിശ്ത്തു ഏശുവുനാലെ എകൂതരല്ലാത്തവേരാക്ക് കിടയ്‌ക്കിളത്തുക്കുതാൻ അവൻ ഇകനെ ചെയ്യത്; അകനെ തെയ്‌വം വാക്കെ ചൊല്ലിയെ ആത്തുമാവ് കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ നങ്കാക്ക് കിടയ്‌ക്കും.
കിരിശ്ത്തു ഏശുവെ നമ്പിയതോടെ നിങ്കെ എല്ലാരും തെയ്‌വ മക്കെ ആയേയെ.
എനക്ക് വന്തെ ചീണം നാലെ നിങ്കാക്ക് തൊന്തരവായതൊണ്ണാലും നിങ്കെ എൻ മാനമെ കെടുത്തുകയോ എന്നെ പുറിച്ച് നുറുത്തുകയോ ചെയ്യതില്ലെ; മേലോകത്തിൽ നുൺ വന്തെ ഒരു തെയ്‌വ തൂതനവോലേം കിരിശ്ത്തു ഏശുവവോലേം താൻ നിങ്കെ എന്നെ കയ്യേത്തത്.
കിരിശ്ത്തു ഏശുവുക്കൊള്ളവേരാ ഉടവുറെ പാപത്തിലെ പുത്തീക്കൊത്തെ ആശകാടെ അത്തിലെ നിനപ്പോടെ മൊത്തമാ ശിലുവേൽ തറച്ചിരുക്കിനെ.
എന്തൊണ്ണാ കിരിശ്ത്തു ഏശുവിലെ കൂട്ടായ്‌മേൽ ഇരുക്കിനവോളെ പരിച്ചേതനെ ഏൽക്കിനത്തിലോ ഏലാതെ ഇരുക്കിനത്തിലോ കാരിയമില്ലെ; കിരിശ്ത്തു ഏശുവിലൊള്ളെ നങ്കെ നമ്പിക്കെ വെളിവാനത് നങ്കെ തെയ്‌വത്തുകാലും മനിശൻകാലും കാട്ടിനെ ആത്തിരംനാലെ താൻ.
തെയ്‌വ പിന്നിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശ് എപശോശ് ഒണ്ണാനിൽ തെയ്‌വ മക്കളാനെ കിരിശ്ത്തു ഏശുവെ നമ്പിയവേരാക്ക് എളുതിനത്,
തെയ്‌വം നിങ്കളെ വുളിച്ചവോളെ ഒരേയൊരു ആശേക്കുചൂട്ടി താൻ വുളിച്ചത്; അതേവോലെ ഉടമ്പ് ഒണ്ണ്, ആത്തുമാവ് ഒണ്ണ്,
കിരിശ്ത്തു ഏശുവ് പണ്ണക്കാറായാനെ പവുലോശും തിമോത്തിയോശും പിലിപ്പിയാവിൽ കിരിശ്ത്തു ഏശുവെ നമ്പി ഇരുക്കിനെ ചുത്തമാനവേരാക്കും പള്ളീലെ മൂപ്പരുകാട്ടുക്കും പള്ളീലെ ഏവലാളികേക്കും എളുതിനത്,
കിരിശ്ത്തു ഏശുവിൽ നിങ്കാക്കൊള്ളെ നമ്പിക്കേലും ചുത്തമാനവേരായാനെ തെയ്‌വ മക്കകാട്ടുകാൽ ബൂറാ നിങ്കെ ആത്തിരത്തോടെ ഇരുക്കിനതാം എങ്കെ കേട്ടതുനാലെ നിങ്കാക്കുചൂട്ടി വായാതിനത്തിൽ,
അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ, പരിച്ചേതനെ ഏത്താ ഒണ്ണോ പരിച്ചേതനെ ഏലാത്താ ഒണ്ണോ, രോശമൊള്ളായൊണ്ണോ രോശം നാത്തായൊണ്ണോ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ; കിരിശ്‌ത്തുതാൻ എല്ലാരേത്തിലും എല്ലാമാനത്.
എനക്ക് ചക്കിതിയെ തന്ത് എന്നെ നമ്പിക്കയാനവൻ ഒൺ കണ്ട് ഉടയാ വേലേക്ക് വുളിച്ചെടുത്തെ നങ്കെ കരുത്താവാനെ കിരിശ്ത്തു ഏശുവുക്ക് ഏൻ നണ്ണിയെ ചൊന്നെ.
കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ നങ്കാക്ക് കിടയ്‌ക്കുമൊൺ വാക്കെ തന്തിരുക്കിനെ ഉശിരെചൊല്ലി നന്തി നൽവണം ചൊൽകേക്ക് കടത്തി വുട്ടാളും തെയ്‌വത്തിലെ ആശേൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്ത്തലനുമാനെ പവുലോശ് ഒണ്ണെ ഏൻ