17 എനക്ക് മിന്നേ അപ്പോശ്‌ത്തലരായവേരാളെ കാൺമ്പേക്ക് എരുശലേമുക്ക് പോകയോ ചെയ്യതുമില്ലെ; അത്തുക്ക് പകറം വേമായേ ഏൻ അറബി നാട്ടുക്ക് പോകേം പിന്നെ തെമശ്‌ക്കോശുക്ക് തിരുമ്പി വരുകേം ചെയ്യെ.
അനന്നിയാശ് ഒണ്ണെ ശിശിയൻ തെമശ്‌ക്കോശിൽ ഒണ്ടായെ; തെയ്‌വം കൊടുത്തെ ഒരു തറുശനമെ അവൻ കണ്ടെ; തറുശനത്തിൽ തെയ്‌വം അവനെ വുളിക്കിനതെ കേട്ടെ. “കരുത്താവേ, ഏൻ ഇതെ” ഒൺ അവൻ വായകേട്ടെ.
അതോഞ്ച് അവൻ തീൻ തണ്ണിയെ കുടിച്ച് പിലപ്പട്ടെ. കൊഞ്ചനാ അവൻ തെമശ്‌ക്കോശിലെ ശിശിയരും മത്തും ഇരുന്തെ.
കിരിശ്‌ത്തുവിലെ വശീൽ നമ്പിക്കെ വച്ച് വന്ത് ആരെല്ലാം ഇരുക്കിനതോ അത് ആണായൊണ്ണാലും പെണ്ണായൊണ്ണാലും കണ്ടാ പുടിച്ച് കെട്ടി എരുശലേമുക്ക് കുടക്കുവേക്കുചൂട്ടി തെമശ്‌ക്കോശിലെ പള്ളീലെ നേതാക്കൻമാരുക്ക് കൊടുക്കേക്ക് വലിയെ പൂയാരികാട്ടുകാൽ നുൺ അതികാരെ കായിതമെ വായ്‌ങ്കെ.
ശവുൽ അടീലിരുന്ത് എന്തി കണ്ണെ തുറന്തതും കൺ തോണാതായെ; അതുനാലെ അം ആണാ അവൻ കയ്യെ പുടിച്ച് തെമശ്‌ക്കോശുക്ക് കൂട്ടി എടുത്തുപോയെ.
മൂണ് വരിയമോഞ്ച് കേപ്പാവ് എന്നെ പത്തിരോശെ മുകറെ കാൺമ്പേക്ക് ഏൻ എരുശലേമുക്ക് പോയെ. അവാളേം മത്തും ഏൻ പതിനഞ്ചിനാ അങ്ക് ഇരുന്തെ.