20 കിരിശ്ത്തുവെ ചത്തവേരാ ഇടേലിരുന്ത് ഉശിരോടെ എത്തി മേലോകത്തിൽ ഉടയാക്ക് വലത്തക്കോട് ഇരുത്തിയിരുക്കിനത്.
ഏശു അവൻകാക്ക്, “ഏ, നീ ചൊന്നത് ചരിതാൻ; ഇനിയിരുന്ത് മനിശൻ മകൻ വൻ ചക്കിതി ഒള്ളവനുക്ക് വലത്തക്കോട് ഇരുക്കിനതാം വാനത്തിലെ മഞ്ചികാട്ടുക്ക് മീത്തോട് വരിനതാം നിങ്കെ കാണും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലിയെ.
ഏശു അവറകാക്ക് പോയ്; “മേലോകത്തിലേം പൂമീലേം അതികാരങ്കാടെ ബൂറാ എനക്ക് തന്തിരുക്കിനെ.
അത്തുക്ക് ഏശു, “ഏ, ഏൻതാൻ മനിശൻ മകൻ മീതിരുക്കിനവൻ വലത്തക്കോട് ഇരുക്കിനതാം വാനത്തിലെ മഞ്ചികാട്ടുക്ക് മീത്തോട് വരിനതാം നിങ്കെ കാണും” ഒണ്ണെ.
ഇകനെ അവറകാക്ക് ചൊല്ലിയവോളെ തെയ്‌വം കരുത്താവാനെ ഏശുവെ മേലോകത്തുക്ക് എടുത്താച്ചെ. അവൻ പോയാലെ തെയ്‌വം ഇരുക്കിനത്തുക്കു വലത്തക്കോടേ പോയിളച്ചെ. ശിശിയര് എല്ലാ ഇടത്തും പോയി നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ.
ആരും അം ഉശിരെ എൻകാൽനുൺ എടുത്തൊറിയാത്ത്; ഏനേ അതെ കൊടുക്കും; അതെ കൊടുപ്പേക്കും അതെ തിരുപ്പി എടുപ്പേക്കുമൊള്ളെ അതികാരം എനക്കൊണ്ട്; ഇം കൽപ്പനെ എൻ തകപ്പൻകാൽ നുണ്ണും എനക്ക് കിടച്ച് ഇരുക്കിനെ.”
ഏനും തകപ്പനും ഒരേ ഒൺതാൻ.”
ഒണ്ണാ മൂണാം നാളേലേ തെയ്‌വം അവനുക്ക് ഉശിരെ കൊടുത്ത് മടേൽ നുൺ എത്തി,
ചത്തേയവേരാളെ തെയ്‌വം ഉശിരെ കൊടുത്ത് എത്തും ഒണ്ണതെ എന്തുനാലെ നിങ്കെ നമ്പാത്തെ?
നിങ്കെ ശിലുവേൽ തറച്ചാളും ചത്തവേരാളിൽനുൺ തെയ്‌വം ഉശിരെ കൊടുത്തു എത്തിയവനാനെ നശരായൻ ഏശുകിരിശ്ത്തു നാമത്തിൽ താൻ ചെന്നുക്ക് നൽചുകം കിടച്ച് നിങ്കാക്ക് മില്ലോട് നിക്കിനതൊൺ നിങ്കളും ഇശ്‌രവേലിലെ മാനടവൻ മുച്ചൂടും അറിഞ്ചോകോണും.
ഇശ്‌രവേലിലവേരാ ഉടവനുടവൻ പാപമെ വുട്ട് മനമെ തിരുപ്പുകേക്കും അവറെ പാപത്തുക്ക് മന്നിപ്പ് കിടയ്‌പ്പേക്കുംചൂട്ടി ഏശുവെ നങ്കാക്ക് തലവനായും രച്ചകനായും തെയ്‌വം ഉടയാക്ക് വലത്തക്കോട് ആയ്‌ക്കിവച്ചിരുക്കിനെ.
ഒണ്ണാ ചത്തവേരാ ഇടേലിരുന്ത് തെയ്‌വം ഉടയാ ആത്തുമാവിലെ ചക്കിതീൽ അവനുക്ക് ഉശിരെ കൊടുത്ത് എത്തിയതുനാലെ ഏശുവെ തെയ്‌വത്തിലെ മകൻ ഒൺ നങ്കാക്ക് തിക്കിലൊണ്ടാനെ.
കിരിശ്ത്തു ഏശു ചത്ത് ഉശിരോറി തെയ്‌വത്തിലെ വലത്തക്കോട് ഇരുന്ത് നങ്കാക്കുചൂട്ടി വായാതിനനാലെ ആരുക്ക് നങ്കളെ നായമിടുകേക്കാകും?
മേലോകത്തിലെ നൽവരം മുച്ചൂടും കിരിശ്ത്തുവിൽ തന്ത് നങ്കളെ കൂശാടി വുട്ടിരുക്കിനെ നങ്കെ കരുത്താവാനെ ഏശുവിലെ തെയ്‌വമും തകപ്പനുമാനവനുക്ക് നങ്കെ മകിമെ കൊടുക്കാം.
എൻ ആശയൊണ്ണത് കിരിശ്‌ത്തുവാം അവൻ ചത്തോഞ്ച് ഉശിരോടെ എന്തി വന്തത്തിലെ ചക്കിതീം തിക്കിലൊണ്ടാകോണുമൊണ്ണും അവനുക്ക് വന്തെ കറുമത്തിൽ പങ്കാളിയായ് അവൻ ചാവോടെ അവനും മത്തും ചേരോണുമൊണ്ണും താൻ.
എന്തൊണ്ണാ മേലോകത്തിലാകട്ടെ പൂമീലാകട്ടെ കാൺമ്പേക്കാനതാകട്ടെ കാൺമ്പെ കൂടാത്തതാകട്ടെ കോയിമെ കട്ടിലാകട്ടെ രാശ പതവിയാകട്ടെ നായമെ നടത്തിനെ കൂട്ടമാകട്ടെ അതികാരങ്കാടാകട്ടെ എല്ലാതാം അവൻനാലെ പടച്ചെ. അവൻനാലേം അവനുക്കുചൂട്ടീംതാൻ എല്ലാതാം പടച്ചിരുക്കിനത്.
അതുനാലെ നിങ്കെ കിരിശ്ത്തു കൂട്ടത്തിൽ ഉശിരോറി എന്തി വന്തിരുക്കിനതൊണ്ണാ കിരിശ്ത്തു തെയ്‌വത്തിലെ വലത്തക്കോട് ഇരുക്കിനെ ഇടമാനെ മേലോകത്തിൽ ഒള്ളതെ തേടിനിൻ.
തെയ്‌വ മകിമേലെ തെളിച്ചമും അവൻ കുണത്തിലെ ഉരുവമും താൻ തെയ്‌വ മകൻ. അവൻ തെയ്‌വ ചക്കിതീലെ വശനത്താലെ ഉലകമെ ബൂറാ നിലെ നുറുത്തുകേം മനിശെ മാനടവൻകാടെ ഉടവുറെ പാപത്തിൽ നുൺ ചുത്തമായ്‌ക്കോഞ്ച് മീത് തെയ്‌വത്തിലെ വലത്തക്കോട് ഇരുക്കുകേം ചെയ്യിനെ.
ഒണ്ണാ ഏശു പാപത്തുക്കുചൂട്ടി എണ്ണേക്കുമായ് ഒരേയൊരു ആകപലി ആയാലെ തെയ്‌വത്തിലെ വലത്തക്കോട് ഇരുന്തോഞ്ച്
എണ്ണേക്കുമൊള്ളെ ഉടമ്പടീലെ ഇലത്തത്തിൽ ആടുകാട്ടിലെ വലിയെ ഇടയനാനെ നങ്കെ കരുത്താവാനെ ഏശുവെ ചത്തവേരാ കൂട്ടത്തിൽ ഇരുന്ത് തിരുപ്പി കുടത്തെ നിമതീലെ തെയ്‌വം
ഒണ്ണാ തെയ്‌വ പിന്നിയത്തിൽ ഏശു എല്ലാരുക്കുചൂട്ടീം ചാകേക്ക് കൊഞ്ചെ കാലത്തുക്ക് തൂതരുകാടക്കാട്ടി താത്തപ്പട്ടപ്പണും അവൻ ചാവെ ഏത്തനാലെ മകിമയാലേം ബൊകുമാനത്താലേം കിരികിടമെ ചൂടി ഇരുക്കിനതായ് നങ്കെ കാണെ.
നങ്കെ കരുത്താവാനെ ഏശുകിരിശ്‌ത്തുവിലെ തകപ്പനാനെ തെയ്‌വത്തുക്ക് മകത്തമൊണ്ടാകട്ടെ. എന്തൊണ്ണാ ഏശുകിരിശ്ത്തുവെ ചാവിൽ ഇരുന്ത് തെയ്‌വം ഉശിരേത്തി ഉടയാ എപ്പേരുപ്പട്ടെ ആത്തിരത്തിൽ നങ്കാക്ക് പുതുവൻ പിശപ്പ് തന്തിരുക്കിനതാനേ? അം ആശേൽ താനേ നങ്കെ പിശയ്‌ക്കിനത്.
അവനെ കണ്ടവോളെ ഏൻ ചത്താവോലെ ആയ് അവൻ കാൽകാൽ ബൂന്തെ. അവൻ ഉടയാ വലത്തക്കയ്യെ എനക്ക് മീത്തോട് വച്ച് ഇകനെ ചൊല്ലിയെ, “പേടിയാതെ, ഏൻ മുതയാളും കടശിയാളും