37 അക്കാലത്തിൽ ചരിയാനെ ഒരു നോയ് പുടിച്ച് അവെ ചത്തെ; അവറെ അപ്പിൺ ചാവെ രാട്ടി മാളികേലെ ചിത്താറേൽ കൊണ്ടേയ് കിടത്തിയെ.
അന്നേരം അവൻ നയമാ ഒരിയ്‌ക്കെ ഒരു വൻ മാളികെ കാട്ടി തരും; അങ്ക് നങ്കാക്കുചൂട്ടി പെശകായെ ഒരുക്കിൻ.”
അവറെ പട്ടണത്തുക്ക് തിരുമ്പി വന്താലെ തങ്കെ ഇരുന്തെ മാളികേലെ ചിത്താറേക്ക് ഓറിപ്പോയെ. അപ്പോശ്‌ത്തലരാനെ പത്തിരോശ്, ഓകന്നാൻ, ആക്കോവ്, അന്തിരയോശ്, പിലിപ്പോശ്, തോമശ്, ബെർത്തലോമായി, മത്തായി, അൽപായി മകനാനെ ആക്കോവ്, ചാതീക്കുചൂട്ടി ചാനെ ശീമോൻ, ആക്കോവ് മകൻ ഊതാശ് ചേരതാൻ.
എങ്കെ കൂടി ഇരുന്തെ മാളികേലെ ചിത്താറേൽ കനേകം തീമമെ കത്തി വച്ചിരുക്കുമെ.
പത്തിരോശ് എന്തി അവറെ കൂട്ടത്തിൽ പോയെ; ഓപ്പാവിൽ പോയ് ചേന്തവോളെ പത്തിരോശെ അവറെ മാളികേലെ ചിത്താറേക്ക് കൂട്ടി എടുത്തുപോയെ; അന്നേരം ചിത്താറേൽ വന്തിരുന്തെ തൂക്കാലിച്ചിയാനെ പെണ്ണാ തവീതാവ് ഉശിരോടെ ഇരുന്തവോളെ തങ്കാക്ക് തച്ചു കൊടുത്തെ തുണിയെ കാട്ടി പത്തിരോശുക്ക് ചുത്തും നുൺ പെരിളെ ചൊല്ലി കോന്തെ.